വനിതാ ഐ. ടി. ഐയിൽ സീറ്റൊഴിവ്
കോഴിക്കോട് ഗവൺമെൻറ് വനിതാ ഐ. ടി. ഐയിൽ ഏതാനും സീറ്റകൾ ഒഴിവുണ്ട്. അപേക്ഷ സമർപ്പിച്ചവരോ അല്ലാത്തവരോ ആയ പ്രവേശനമാഗ്രഹിക്കുന്ന മുഴുവൻ അപേക്ഷാർത്ഥികളും നവംബർ 30 ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോഴിക്കോട് മാളിക്കടവ് വനിതാ ഐടിഐ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ- 9995883588.
മാളിക്കടവ് ജനറൽ ഐ.ടി ഐയിൽ സീറ്റൊഴിവ്
മാളിക്കടവ് ജനറൽ ഐ.ടി ഐയിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള മെട്രിക്, നോൺ മെട്രിക് ട്രേഡുകളിൽ (സിവിൽ സർവേ ട്രേഡുകൾ ഒഴികെ) ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷ സമർപ്പിച്ചവരോ സമർപ്പിച്ചിട്ടില്ലാത്തവരോ ആയ പ്രവേശനമാഗ്രഹിക്കുന്ന എല്ലാ വനിതകളും ജനറൽ വിഭാഗത്തിൽ ഇന്റക്സ് മാർക്ക് 210 മുതൽ മുകളിലുള്ള ആൺകുട്ടികളും സർട്ടിഫിക്കറ്റ്, ടിസി, ഫോട്ടോ, ഫീസ്, ആധാർ കാർഡ് എന്നിവ സഹിതം രക്ഷിതാവിനോടൊപ്പം നവംബർ 30 ന് രാവിലെ ഒൻപത് മണിക്ക് ഐ.ടി.ഐയിൽ ഹാജരാകണം. ഫോൺ -999516 1525 9495135094, 9495294114