Kerala News

ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്‌നബാധിത ബൂത്തുകള്‍

Brisk polling in Kerala, complaints of technical glitches in booths -  Elections News

ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്‌നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍ പരിധിയിലുള്ളത് 915 സെന്‍സിറ്റീവ് ബൂത്തുകളാണ്. നഗരപരിധിയിയില്‍ 78 സെന്‍സിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകളുമാണ് ഉള്ളത്.

നഗരത്തിലെ 16 പോലീസ് സ്റ്റേഷന്‍ പരിധികളിലായാണ് 78 സെന്‍സിറ്റീവ് ബൂത്തുകള്‍. നഗരപരിധിയില്‍ ഏറ്റവും കൂടുതല്‍ സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ള പോലീസ് സ്റ്റേഷന്‍ ചേവായൂരും(12) ഗ്രാമ പരിധിയില്‍ നാദാപുരവുമാണ്(121).

എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മൂന്ന് സെന്‍സിറ്റീവ് ബൂത്തുകള്‍, നടക്കാവ് രണ്ട്, വെള്ളയില്‍ മൂന്ന്, കുന്നമംഗലം അഞ്ച്, മാവൂര്‍ അഞ്ച്, മെഡിക്കല്‍ കോളേജ് എട്ട്, ടൗണ്‍ രണ്ട്, ചെമ്മങ്ങാട് രണ്ട്, കസബ മൂന്ന്, പന്നിയങ്കര മൂന്ന്, മാറാട് മൂന്ന്, ബേപ്പൂര്‍ അഞ്ച്, നല്ലളം ഏഴ്, ഫറോക്ക് 10, പന്തീരാങ്കാവ് അഞ്ച് എന്നിങ്ങനെയാണു സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ളത്.

ഗ്രാമ പരിധിയില്‍ 20 പോലീസ് സ്റ്റേഷനുകള്‍ക്ക് കീഴിലാണ് 915 സെന്‍സിറ്റീവ് ബൂത്തുകള്‍ ഉള്ളത്. അത്തോളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 31 സെന്‍സിറ്റീവ് ബൂത്തുകളാണ് ഉള്ളത്. ബാലുശ്ശേരി 45, ചോമ്പാല34, എടച്ചേരി 58, കക്കൂര്‍12, കൊടുവള്ളി21, കൂരാച്ചുണ്ട്28, കൊയിലാണ്ടി 77, കുറ്റ്യാടി87, മേപ്പയ്യൂര്‍ 10, മുക്കം25, പയ്യോളി18, പേരാമ്പ്ര 96, പെരുവണ്ണാമൂഴി9, താമരശ്ശേരി22, തിരുവമ്പാടി15, തൊട്ടില്‍പ്പാലം 23, വളയം65, വടകര118 എന്നിങ്ങനെയാണ് മറ്റു പോലീസ് സ്റ്റേഷന്‍ പരിധികളിലെ സെന്‍സിറ്റീവ് ബൂത്തുകളുടെ എണ്ണം.
ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകള്‍ ഉള്ളത്. ആകെ 10 ബൂത്തുകളാണ് ഇത്തരത്തില്‍ ഉള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!