സോളാർ കേസിന് പിന്നിൽ ഗണേഷ് കുമാറാണെന്ന് വെളിപ്പെടുത്തൽ. സോളാർ കേസിന് അനുബന്ധമായുള്ള പീഡന കേസുകളിൽ ഇര മൊഴി നൽകിയത് ഗണേഷിൻെറ നിർദേശപ്രകാരമായിരുന്നുവെന്ന വെളിപ്പെടുത്തലാണ് ഗണേഷ് കുമാറിൻെറ ബന്ധുവും വിശ്വസ്തനുമായ ശരണ്യ മനോജ് നടത്തിയത്. പത്താനപുരത്ത് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിലാണ് ശരണ്യ മനോജ് നിർണായക വെളിപ്പെടുത്തൽ നടത്തിയത്. പരാതിക്കാരിക്ക് വീട് എടുത്ത് നൽകിയത് താനാണ്. കല്ലേറ് കൊണ്ടിട്ടും ഉമ്മൻചാണ്ടി സോളാർ കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയില്ലെന്നും ശരണ്യ മനോജ് പറയുന്നു.