വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.ഏറെ അഭിമാനത്തോടെയാണ് ഈ പുരസ്കാരം പ്രഖ്യാപിക്കുന്നതെന്ന് പറഞ്ഞ യുവനടൻ ശൈലജ ടീച്ചർക്ക് നന്ദിയും പറഞ്ഞു. പുരസ്കാരം ആരോഗ്യ വകുപ്പിലെ ഫീൽഡ് വർക്കർമാർ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെയുള്ള തന്റെ ടീമിന് സമർപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചര്റെന്ന് ദുൽഖർ അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരിയെ അതിജീവിക്കുന്നതില്‍ മുന്നില്‍ നിന്ന് പോരാടിയ നേതാവാണ് അവർ. രണ്ടു വര്‍ഷം മുമ്പ് നിപ വൈറസ് പടര്‍ന്നപ്പോഴും അതിജീവനത്തിന്റെ മാതൃക കാണിച്ചതും ശൈലജ ടീച്ചര്‍ ആയിരുന്നു.