പെൺകുട്ടികൾക്ക് സ്വയം രക്ഷാ കരാട്ടെ പരിശീലനവുമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്
ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ 13 പ്രൈമറി സ്കൂളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം ആരംഭിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം കക്കഞ്ചേരി എ .എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ഷാജു ചെറുക്കാവിൽ നിർവ്വഹിച്ചു. പെൺകുട്ടികൾക്ക് സ്വയം രക്ഷ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സി.കെ രാമൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭരണനിർവ്വഹണ ഉദ്യോസ്ഥൻ കെ.കെ അബ്ദുള്ള പദ്ധതി വിശദീകരിച്ചു. ഭാസ്കരൻ ഉള്ളിയേരിയാണ് പരിശീലകൻ. ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.മുഹമ്മദ്, വാർഡ് മെമ്പർ ഷിൽജ ചമ്മുങ്കര, കെ .കെ സുരേന്ദ്രൻ, കെ.വി ബ്രജേഷ് കുമാർ, ഗീത. പി, ഷാജു രാരോത്ത്,ശോഭന കെ. എന്നിവർ സംസാരിച്ചു.
ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി
പുതുപ്പാടിയിൽ ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സ വകുപ്പും കുടുംബശ്രീ സിഡിഎസും സംയുക്തമായി വയോജന കുടുംബശ്രീ അംഗങ്ങള്‍ക്കായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.രാകേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം ഇ ജലീല്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ സീന ചന്ദ്രന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഷീബ സജി എന്നിവര്‍ സംസാരിച്ചു.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുമയ്യ ആരിഫ് ക്യാമ്പിന് നേതൃത്വം നല്‍കി. ഇരുനൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
അനെര്‍ട്ടില്‍ പ്രോജക്ട് എന്‍ജിനീയര്‍ ഒഴിവ്
അനെര്‍ട്ടിന്റെ വിവിധ പ്രോജക്ടുകളിലേക്ക് ജില്ലാ ഓഫീസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് എന്‍ജിനീയര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാലവധി ഒരു വര്‍ഷം. വിദ്യാഭ്യാസ യോഗ്യത എന്‍ജിനീയറിങ് ബിരുദവും ഊര്‍ജമേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ റിന്യൂവബിള്‍ എനര്‍ജിയില്‍ എംടെക്ക.് ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. അപേക്ഷഫോമും വിശദവിവരവും അനെര്‍ട്ടിന്റെ www.anert.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ഡിസംബര്‍ ഏഴ്.
സൗജന്യ വ്യവസായ സംരംഭകത്വ പരിശീലനം
കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പും പൊതുമേഖലാ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയും ചേര്‍ന്ന് എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (EDII) യുടെ സഹകരണത്തോടെ നാല് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനപരിപാടി ഡിസംബര്‍-ജനുവരി മാസങ്ങളിലായി കോഴിക്കോട് സംഘടിപ്പിക്കും. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന സയന്‍സിലോ എന്‍ജീനിയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉളളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 21 നും 45 വയസ്സിനും ഇടയില്‍.ബിസിനസ് മേഖലയില്‍ ലാഭകരമായ സംരംഭങ്ങള്‍ തെരെഞ്ഞടുക്കേണ്ട വിധം, വ്യവസായ മാനദണ്ഡങ്ങള്‍, വിവിധ ലൈസന്‍സുകള്‍, സാമ്പത്തിക വായ്പാ മാര്‍ഗ്ഗങ്ങള്‍, മാര്‍ക്കറ്റ് മാനേജ്‌മെന്റ്, ബിസിനസ്സ് പ്ലാനിങ്ങ്, വിജയം വരിച്ച വ്യവസായികളുടെ അനുഭവങ്ങള്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ആശയ വിനിമയപാടവം, മോട്ടിവേഷന്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ക്ക് പുറമെ വ്യവസായശാല സന്ദര്‍ശനവും പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍, ആധാര്‍ കോപ്പി സഹിതം ഡിസംബര്‍ മൂന്നിന് രാവിലെ 10.30 നു കോഴിക്കോട് വെസ്റ്റ്ഹില്ലിലൂള്ള ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക് 9447509643.
അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് അര്‍ബന്‍ 2 ഐസിഡിഎസ് പ്രോജക്ടിലെ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വരുന്ന എട്ട് മുതല്‍ 29 വരെയും 31, 59 എന്നീ വാര്‍ഡുകളിലെയും സ്ഥിര താമസക്കാരായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത – എസ്.എസ്.എല്‍.സി. പ്രായപരിധി 18 – 46 വയസ്സ്. അവസാന തീയതി ഡിസംബര്‍ 17 ന് വൈകീട്ട് അഞ്ച് മണി. അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്കില്‍ മൂന്നാം നിലയിലുള്ള കോഴിക്കോട് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ – 0495 2373566.
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 പ്രോജക്ട് ശിശുവികസന പദ്ധതി ഓഫീസ് പരിധിയിലെ 140 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ ഏഴ് രണ്ട് മണി വരെ. ഫോണ്‍ 0495 2373566.
എം.പിമാരുടെ പ്രാദേശിക വികസന പദ്ധതി: അവലോകന യോഗം 4 ന്
രാജ്യസഭാ എം.പിമാരായ എ.കെ ആന്റണി, ബിനോയ് വിശ്വം, പി.വി അബ്ദുള്‍ വഹാബ്, കെ.കെ രാഗേഷ്, പ്രൊ.റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി, എം.പി വീരേന്ദ്രകുമാര്‍, മുന്‍ ലോക്സഭ എം.പിയായിരുന്ന എം.ഐ ഷാനവാസ് എന്നിവരുടെ പ്രാദേശിക വികസന പദ്ധതി മുഖേന നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുളള അവലോകന യോഗം ഡിസംബര്‍ നാലിന് രാവിലെ 10 മണിക്ക് ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഫോണ്‍ 0495 2371907.
എം.പിയുടെ പ്രാദേശിക വികസന പദ്ധതി:അവലോകന യോഗം 3 ന്
എം.കെ രാഘവന്‍ എം.പി യുടെ പ്രാദേശിക വികസന പദ്ധതി മുഖേന നടപ്പാക്കുന്ന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനുളള അവലോകന യോഗം ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ഡിസംബര്‍ മൂന്നിന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഫോണ്‍ 0495 2371907
ഭിന്നശേഷി ദിനാചരണം സെമിനാര്‍ ഇന്ന്
ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ മൂന്നിന് ലോക ഭിന്നശേഷി ദിനാചരണ പരിപാടികള്‍ കോഴിക്കോട് ടോഗോര്‍ സെന്റിനറി ഹാളില്‍ സംഘടിപ്പിക്കും. പരിപാടിയോടനുബന്ധിച്ച് സെമിനാര്‍, പാനല്‍ ചര്‍ച്ച എന്നിവയും നടത്തും. ദിനാചരണത്തോടനുബന്ധിച്ച് റിസോഴ്‌സ് ടീച്ചര്‍മാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍, സപെഷ്യല്‍ സ്‌ക്കൂള്‍ ടീച്ചര്‍മാര്‍, പൊതുജനങ്ങള്‍, ഭിന്നശേഷിക്കാര്‍, വിവിധ സംഘടനാപ്രതിനിധികള്‍ എന്നിവര്‍ക്കായി ഇന്ന് (നവംബര്‍ 28) ന് രാവിലെ 10 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ഏര്‍ളി ഇന്റര്‍ വെന്‍ഷന്‍ ഓഫ് ഡിസബിലിറ്റീസ് എന്ന വിഷയത്തില്‍ സെമിനാറും തുടര്‍ന്ന് സി.ഡി.എം.ആര്‍.പി, നിംഹാന്‍സ് പ്രോജക്റ്റ് പ്രതിനിധികള്‍, നിയമ വിദഗ്ദര്‍ എന്നിവരെ ഉള്‍കൊള്ളിച്ച് പാനല്‍ ചര്‍ച്ചയും സംഘടിപ്പിക്കും.
നാഷണല്‍ ട്രസ്റ്റ് -പാരന്റല്‍ അവെയര്‍നെസ്സ് പ്രോഗ്രാം
ഭിന്ന ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍പെടുന്ന ഇന്റലക്ച്വല്‍ ഡിസബിലിറ്റിയുള്ള (സെറിബ്രല്‍ പാള്‍സി, ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റീസ്) കുട്ടികളുടെ രക്ഷിതാക്കള്‍ക്കായി ഇന്ന് (നവംബര്‍ 28) ഉച്ചക്ക് 1.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നാഷണല്‍ ട്രസ്റ്റ് -നിരമയ ഇന്‍ഷൂറന്‍സ് സംബന്ധിച്ച് പാരന്റല്‍ അവെയര്‍നെസ്സ് ക്ലാസുകള്‍ സംഘടിപ്പിക്കും.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ.ടി.ഐ യില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത – മെക്കാനിക്കലില്‍ ഡിഗ്രി അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ഒരു വര്‍ഷത്തെ പരിചയം, അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍ അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍.ടി.സി/എന്‍.എ.സി മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇന്റര്‍വ്യൂ നവംബര്‍ 29 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍ 0495 2377016.
സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ സീറ്റൊഴിവ്
കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്‌നീഷ്യന്‍, റഫ്രിജറേഷന്‍ & എയര്‍കണ്ടീഷനിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്നീ ടെക്‌നിക്കള്‍ കോഴ്‌സുകളിലും ഡാറ്റാ എന്‍ട്രി/ഗ്രാഫിക് ഡിസൈനിങ്, കമ്പ്യൂട്ടര്‍ എക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 10 ാം തരം പാസ്സായവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 0495 2370026
ജില്ലാ വികസന സമിതി യോഗം 30 ന്
നവംബര്‍ മാസത്തെ കോഴിക്കോട് ജില്ലാ വികസന സമിതി യോഗം നവംബര്‍ 30 ന് രാവിലെ 10.30 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും