ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ 28ാമത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാര്‍ക്കിലാണ് ചടങ്ങ്.
ശിവസേനക്ക് മുഖ്യമന്ത്രി പദത്തിന് പുറമേ 15 മന്ത്രിമാര്‍ ഉണ്ടാവും. കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും 13 മന്ത്രിമാരും, എന്‍സിപിക്ക് ഉപമുഖ്യമന്ത്രി പദവും 13 മന്ത്രിമാരും എന്നാണ് ഇപ്പോള്‍ മുന്നണിയില്‍ രൂപപ്പെട്ടിരിക്കുന്ന ധാരണ.
എന്‍സിപിയിലേക്ക് മടങ്ങിവന്ന അജിത്പവാറിനെ ഉപമുഖ്യമന്ത്രി ആക്കുന്ന കാര്യത്തില്‍ ശിവസേനയും എന്‍സിപിയും തമ്മില്‍ ഇതുവരെ ധാരണ രൂപപ്പെട്ടിട്ടില്ല. അജിത്പവാര്‍ വിരുദ്ധ നിലപാട് ശിവസേനയുടെ സഞ്ജയ് റാവത്ത് പ്രഖ്യാപിച്ചത് എന്‍സിപിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.