ദേശീയ ക്ഷീരദിനത്തിന്റെ ഭാഗമായി ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ജന്മദിനത്തോടനുബന്ധിച്ച് മില്‍മയുടെ കോഴിക്കോട് ഡെയറിയില്‍ സന്ദര്‍ശകരുടെ വന്‍ തിരക്ക്. 25,26,27 തിയ്യതികളിലായി ആയിരക്കണക്കിന് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, വീട്ടമ്മമാരും ഡെയറി പ്ലാന്റ് സന്ദര്‍ശനം നടത്തി. സന്ദര്‍ശകര്‍ക്ക് ക്ഷീര കര്‍ഷകരുടെ ഉടമസ്ഥതയിലുളള സഹകരണ പ്രസ്ഥാനമായ മില്‍മയുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിനും, ക്ഷീര സംഘങ്ങള്‍ മുഖേന കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാല്‍, പാസ്ചുറൈസ് ചെയ്ത് വിവിധ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതടക്കമുളള കാര്യങ്ങള്‍ നേരിട്ട് കാണുവാനുമുളള സൗകര്യമൊരുക്കിയിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ക്ഷീരമേഖയെക്കുറിച്ചുളള അറിവ് പകര്‍ന്ന് നല്‍കാനും, സഹായങ്ങള്‍ക്കുമായി ഡെയറി മാനേജര്‍ ഷാജിമോന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ സുസജ്ജമായിരുന്നു. ഡോ. വര്‍ഗ്ഗീസ് കുര്യന്റെ ജീവിതത്തെക്കുറിച്ചും, ക്ഷീര മേഖലയുടെയും മില്‍മയുടെയും വളര്‍ച്ചയും ഉള്‍പ്പടുത്തികൊണ്ടുളള വിവിധ ഡോക്യുമെന്ററികളുടെ പ്രദശനവും നടത്തി. കൂടാതെ പ്രത്യേക വിലകിഴിവോടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനുളള സ്റ്റാളും ഒരുക്കിയിരുന്നു.
ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഡെയറില്‍ സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കി മില്‍മ

