വയനാട്: വയനാട്ടിലേക്ക് കാലെടുത്ത് വെച്ചപ്പോഴേ എനിക്കൊരു അമ്മയെ തന്നെന്നും വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്കാ ഗാന്ധി. വയനാടിന്റെ സ്നേഹത്തിന് കടപ്പാടുണ്ടെന്ന് പറഞ്ഞു തുടങ്ങിയ പ്രിയങ്ക വയനാട്ടിലെത്തിയപ്പോൾ ത്രേസ്യയെ കണ്ട അനുഭവവും പങ്കുവെച്ചു.
വയനാട്ടിലെ വോട്ടറായ 73കാരി ത്രേസ്യാമ്മയെ കെട്ടിപ്പിടിച്ചപ്പോള്‍ സ്വന്തം അമ്മ കെട്ടിപ്പിടിച്ചതുപോലെയാണ് തോന്നിയതെന്ന് പ്രിയങ്ക പറഞ്ഞു. ത്രേസ്യാമ്മ കൊന്ത തന്നപ്പോള്‍ 19 വയസിലെ കാര്യം ഓര്‍മ്മ വന്നു. എന്റെ പിതാവ് മരിച്ചപ്പോ മദര്‍ തെരേസ എന്നെ കാണാന്‍ വന്നു. അവര്‍ എന്റെ തലയില്‍ കൈ വെച്ചു. ത്രേസ്യ കൊന്ത നല്‍കിയ പോലെ അന്നെനിക്ക് അവര്‍ കൊന്ത തന്നു. അന്ന് മദര്‍ തെരേസ അവരുടെ കൂടെ ചെന്ന് പ്രവര്‍ത്തിക്കാന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഞാന്‍ സിസ്റ്റേര്‍സ് ഓഫ് ചാരിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ പോയി.കൊച്ചു കുട്ടികളെ ഇംഗ്ലീഷും ഹിന്ദിയും പഠിച്ചാണ് ഞാന്‍ തുങ്ങിയത്. പ്രവര്‍ത്തിക്കുമ്പോള്‍ കഷ്ടപാടും ദുഃഖവും എനിക്ക് മനസ്സിലായി. ചൂരല്‍മല ദുരന്തത്തിന് ശേഷം ഞാന്‍ സഹോദരനൊപ്പം ഇവിടെയെത്തിയിരുന്നു. വയനാട്ടിലെ ജനതയെ സഹായിക്കാന്‍ സമൂഹം എങ്ങനെയാണ് എത്തിയതെന്ന് എനിക്ക് മനസ്സിലായി. മനുഷ്യന്‍ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടില്‍ കണ്ടിട്ടില്ല. ഇവിടുത്തെയാളുകള്‍ ധൈര്യമുള്ളവരാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയവരാണ്. എല്ലാവരും സൗഹൃദത്തോടെ ജീവിക്കുന്ന നാടാണിത്. തുല്യതയില്‍ വിശ്വസിക്കുന്നവര്‍. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയിൽ മുന്നിൽ നിൽക്കുന്ന സ്ഥലം.കേരളത്തിലെ ജനങ്ങള്‍ ശ്രീനാരായണ ഗുരുവിന്റെ ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. വയനാട്ടിലെ ജനപ്രതിനിധിയാകുന്നതിലൂടെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി മാറും. നിങ്ങള്‍ എന്നെ തെരഞ്ഞെടുത്താല്‍ അതെനിക്ക് ലഭിക്കുന്ന ആദരവാകുമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
ബിജെപി ഭരിക്കുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടക്കുന്നു. രാജ്യത്ത് ഭയവും വിദ്വേഷവും പടര്‍ത്തുന്നത് എങ്ങനെയെന്നറിയാം. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ക്ക് വേണ്ടി നയങ്ങള്‍ മാറ്റുന്നു. കര്‍ഷകരോട് അനുതാപവും അനുഭാവവുമില്ല. ആദിവാസികളുടെ പാരമ്പര്യം മനസ്സിലാക്കുന്നില്ല. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും പ്രിയങ്ക പറഞ്ഞു.