National

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു; ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി; തിരച്ചില്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്നൂര്‍ നഗരത്തിലെ ജോഗ്വാന്‍ മേഖലയില്‍ വീണ്ടും ഭീകരാക്രമണം. സൈന്യത്തിന്റെ വാഹനങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. തിരിച്ചടിയില്‍ ഒരു ഭീകരനെ സൈന്യം കൊലപ്പെടുത്തി. രണ്ടുപേര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.

തിങ്കളാഴ്ച രാവിലെ 7.30ന് ജോഗ്വാനിലെ ശിവാസ്സന്‍ ക്ഷേത്രത്തിന് സമീപമുള്ള ബട്ടാല്‍ പ്രദേശത്ത് വെച്ചാണ് സൈന്യത്തിന്റെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മൂന്ന് ഭീകരര്‍ 15-20 റൗണ്ട് വെടിവച്ചുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ടുസൈനികര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!