National News

വീടിന്റെ പാല് കാച്ചിന് കോഴി കുരുതി;കെട്ടിടത്തിൽ കയറിയ പൂജാരി വീണുമരിച്ചു,പൂവൻ രക്ഷപ്പെട്ടു

അടുത്തിടെ നിർമിച്ച മൂന്ന് നില വീടിന്റെ പാലുകാച്ചലിന് മുന്നോടിയായി പൂവൻകോഴിയെ ബലി െകാടുക്കാൻ പോയ എഴുപതുകാരൻ അതേ കെട്ടിടത്തിൽനിന്നും വീണു മരിച്ചു.ചെന്നൈക്ക് സമീപത്തെ പല്ലാവരത്തിന് സമീപമാണ് സംഭവം. പൂജാ കർമങ്ങൾ ചെയ്യുന്ന രാജേന്ദ്രൻ എന്നയാളാണ് മരിച്ചത്. ബലി കൊടുക്കാൻ കൊണ്ടുവന്ന പൂവൻകോഴി പറന്നുപോയി. ചടങ്ങിന് മുമ്പ് വീട്ടിൽ ചില ചടങ്ങുകൾ നടത്താൻ വീട്ടുടമയായ ലോകേഷ് ആണ് രാജേന്ദ്രനെ വിളിച്ചുവരുത്തിയതെന്ന് പൊലീസ് പറഞ്ഞു.ഗൃഹപ്രവേശനത്തിനു മുൻപ് കോഴിയെ ബലി െകാടുത്താൽ ഐശ്വര്യം ഉണ്ടാകുമെന്നു ധരിപ്പിച്ചു. രാജേന്ദ്രനെയാണ് ഇക്കാര്യം എൽപ്പിച്ചത്.വ്യാഴാഴ്ച പുലർച്ചെ നാലരയോടെ പൂവൻകോഴിയുമായി കെട്ടിടത്തിലെത്തിയ രാജേന്ദ്രൻ കാൽവഴുതി കെട്ടിടത്തിനു മുകളിൽനിന്നും വീഴുകയായിരുന്നു. ലിഫ്റ്റിനായി കുഴിച്ച കുഴിയിൽ വീണ് രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!