National

‘ഒരു രാജ്യം ഒരു പൊലീസ് യൂണിഫോം’; പൊലീസ് യൂണിഫോം ഏകീകരിക്കണമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: ക്രമസമാധാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റകൃത്യങ്ങൾ തടയുക എന്നത് ഒരു സംസ്ഥാനത്തിനെ മാത്രം ബാധിക്കുന്ന വിഷയമില്ല. സംസ്ഥാനങ്ങൾ കടന്നും രാജ്യങ്ങൾ കടന്നും കുറ്റകൃത്യങ്ങൾ വ്യാപിക്കുന്നു. കുറ്റവാളികൾ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുകയാണ്. ഇത് തടയാൻ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികളുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയിലെ സുരജ്കുണ്ഡിൽ നടക്കുന്ന സംസ്ഥാനങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ ദ്വിദിന ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു മോദി.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് യൂണിഫോം ഏകീകരിക്കണമെന്നും മോദി പറഞ്ഞു. ഒരു രാജ്യം ഒരു യൂണിഫോം എന്നതാവണം മുദ്രാവാക്യം. കൊവിഡ് കാലത്ത് പൊലീസ് സേനയുടെ പ്രശസ്തി ഉയർന്നു. സ്വന്തം ജീവൻ പണയപ്പെടുത്തിയും ദുരിതബാധിതരെ സഹായിക്കുകയായിരുന്നു അവർ. പൊലീസിനെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടിൽ ഗുണപരമായിട്ടുള്ള മാറ്റങ്ങൾ വേണം. ഇതിന് ഭരണ നേതൃത്വം ഇടപെടണമെന്നും പൊലീസ് പറഞ്ഞു. സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളും വ്യത്യാസപ്പെടുകയാണ്. അതുകൊണ്ട് ക്രമസമാധാനം പരിപാലിക്കുന്നതിൽ സംസ്ഥാന-കേന്ദ്ര ഏജൻസികൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. സാധാരണക്കാരുടെ സുരക്ഷയ്ക്ക് അനുയോജ്യമായി വേണം പ്രവർത്തിക്കാൻ. 5ജിയുടെ വരവോടെ കുറ്റകൃത്യങ്ങൾ വർധിക്കാനുളള സാധ്യതയുണ്ട്. അതിനാൽ ഇതിനെ ചെറുക്കാൻ അന്വേഷണ ഏജൻസികൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും സെെബർ സുരക്ഷയിൽ ജാഗരൂകരായിരിക്കണമെന്നും മോദി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!