അരൂർ ക്ഷേത്രത്തില്‍ മോഷണം.അരൂര്‍ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലാണ് മോഷണം നടന്നത്. തിരുവാഭരണം, സ്വര്‍ണ്ണക്കൂട് എന്നിവ മോഷണംപോയി.ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം മോഷണത്തിന് മുമ്പ് ശ്രീകോവിലിന് മുന്നില്‍ നിന്നും തൊഴുത് പ്രാർത്ഥിക്കുന്നതിന്റെയടക്കം ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.ക്ഷേത്രത്തിന്റെ ശ്രീകോവില്‍ തകര്‍ത്താണ് കള്ളന്‍ അകത്ത് പ്രവേശിച്ചത്. രാവിലെ ക്ഷേത്ര ഭാരവാഹികള്‍ എത്തിയപ്പോഴാണ് ശ്രീകോവില്‍ തുറന്നു കിടക്കുന്നത് കണ്ടത്.10 പവന്റെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്.