പന്തീരാങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിന് ജാമ്യം കിട്ടിയതിൽ പ്രതികരണവുമായി ത്വാഹയുടെ അമ്മ ജമീല. കോടതിവിധിയില്‍ സന്തോഷമുണ്ടെന്നും നീതി ലഭിച്ചെന്നും ജമീല പറഞ്ഞു. മകന്‍റെ രണ്ടുവര്‍ഷത്തെ പഠനം മുടങ്ങി.
താഹയ്ക്ക് ഇനി പഠനം തുടരണം. ജയിലില്‍ നിന്നും പഠനം തുടരാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ജയിലില്‍ അതിന് സൗകര്യം ലഭിച്ചിരുന്നില്ല അത് പൂര്‍ത്തിയാക്കണം. ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ പ്രതീക്ഷ ഉണ്ടായിരുന്നു. കൂടെ നിന്നവരോട് നന്ദിയുണ്ടെന്നും ജമീല പറഞ്ഞു
നീതി ലഭിച്ചു, കൂടെ നിന്നവര്‍ക്ക് നന്ദി’; താഹയുടെ മാതാവ് ജമീല

