National News

സമരഭൂമിക്ക് സമീപം കര്‍ഷകസ്ത്രീകള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി; മൂന്നുപേര്‍ കൊല്ലപ്പെട്ടു

കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ തിക്രിക്ക് സമീപത്ത് വീണ്ടും വാഹനാപകടം. റോഡിലെ ഡിവൈഡറില്‍ വാഹനം കാത്തിരുന്ന കര്‍ഷക സ്ത്രീകള്‍ക്ക് മേല്‍ ട്രക്ക് പാഞ്ഞുകയറി. സംഭവത്തില്‍ മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടു.

അപകടത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമായിരുന്നു മരിച്ചതെന്ന് പൊലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ ഓടിരക്ഷപെട്ടതായും പൊലീസ് പറയുന്നു. പഞ്ചാബിലെ മാന്‍സാ ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ച സ്ത്രീകള്‍ എന്നാണ് വിവരം.

ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ തിക്രിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കഴിഞ്ഞ 11 മാസത്തിലേറെയായിയില്‍ കര്‍ഷകര്‍ സമരം ചെയ്തു വരികയാണ്. ഇതിനിടെയാണ് അപകടം. സമരസ്ഥലത്തിന് തൊട്ടടുത്താണ് അപകടം.

ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹത്തിലെ വാഹനം ഇടിപ്പിച്ച് കര്‍ഷകപ്രതിഷേധക്കാരില്‍ നാല് പേരെ കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയടക്കം 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!