
കുന്നമംഗലംബ്ലോക്ക് പഞ്ചായത്ത് ജാനകിയസൂത്രണം 2019-20 സാമ്പത്തിക വർഷത്തിലെ ഫണ്ടും, സാമൂഹ്യ നീതി വകുപ്പിന്റെ ഫണ്ടും ഉൾപ്പെടുത്തി കുന്നമംഗലം പഞ്ചായത്തിലെ വാർഡ് 21ൽ തേയില മണ്ണിൽ അപ്പുണ്ണി മാസ്റ്ററുടെ കുടുംബം സൗജന്യമായി നൽകിയ സ്ഥലത്ത് നിർമ്മിച്ച അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുനിത നിർവഹിച്ചു.
ബ്ലോക്ക് മെമ്പർ ത്രിപുരി പൂളോറ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ ഷൈജ വളപ്പിൽ, ICDS ഗീത, സിദ്ധീഖ് തെക്കയിൽ, സോമൻ പുതുക്കുടി, മൊഇദീൻകോയ കണിയറക്കൽ, മനോജ് കാമ്പ്രത്, എടക്കുനി അബ്ദുറഹിമാൻ, മൈമൂന അഷ്‌റഫ്, റംല, ജമീല ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.
ഇതിന് വേണ്ടി സ്ഥലം സൗജന്യമായി നൽകിയ കമലമ്മ, ധർമ്മ രാജൻ എന്നിവരെയും, പണി കൃത്യതയോടെ പൂർത്തീകരിച്ച പ്രിയദർശിനി ആർട്ടിസാൻസ് ലേബർ കോൺട്രാക്ട് കോ -ഓപ്പറേറ്റിവ് സൊസൈറ്റിയെയും വാർഡ് വികസന സമിതി ആദരിച്ചു

