കോഴിക്കോട് : നടക്കാവ് വണ്ടിപ്പേട്ടക്ക് സമീപം വച്ച് വിൽപനക്കായി കൊണ്ട് വന്ന മാരക ലഹരി മരുന്നായ എം ഡി.എം എ പിടികൂടി. വെള്ളയിൽ സ്വദേശിയായ മാളിയേക്കൽ ഹൗസിൽ മുഹമദ്ദ് ഷമ്മാസ് . എസ്.കെ (23) നെ കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മീഷണർ കെ. എ ബോസിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, , നടക്കാവ് എസ്.ഐ ബിനു മോഹൻ്റെ. നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർന്ന് പിടി കൂടി. ബംഗളൂരുവിൽ നിന്നും നടക്കാവ് , വെള്ളയിൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിൽപനക്കായി കൊണ്ട് വന്ന 25.62 ഗ്രാം എംഡി എം.എ യാണ് പിടികൂടിയത്. പിടി കൂടിയ മയക്കുമരുന്നിന് വിപണിയിൽ ഒരു ലക്ഷം രൂപ വില വരുംപിടിയിലായ ഷമ്മാസ് ലഹരി ഉപയോഗിക്കുന്ന യാളാണ്. ആർഭാട ജീവിതം നയിക്കാനും ലഹരി ഉപയോഗിക്കാൻ പണം കണ്ടെത്താനുമാണ് ബംഗളൂരുവിൽ നിന്നും എം ഡി എം.എ കൊണ്ടുവന്ന് വിൽപന നടത്തുന്നത്.ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, .എസ് ഐ അബ്ദുറഹ്മാൻ കെ,, അഖിലേഷ് ‘കെ സുനോജ് കാരയിൽ , സരുൺ കുമാർ. പി.കെ, ലതീഷ് എം.കെ, . ശ്രീശാന്ത് എൻ.കെ , ഷിനോജ് എം ,അഭിജിത്ത്. പി, അതുൽ ഇ.വി , ദിനീഷ് പി. കെ, മുഹമദ് മഷ്ഹൂർ കെ.എം ,നടക്കാവ് സ്റ്റേഷനിലെ ജിത്തു , അജീഷ് , ഷിജിത്ത് ,ഷാജിക്ക് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.**************************കോഴിക്കോട് സിറ്റി പോലീസ് മേധാവി ടി. നാരായണൻ ഐ.പി എസി ൻ്റെ നിർദ്ദേശ പ്രകാരം സിറ്റിയിൽ ലഹരിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി പൊതു സ്ഥലങ്ങളിലും, വാഹനങ്ങളിലും, സ്ക്കൂൾ , കോളേജ് പരിസരങ്ങളിലും വ്യാപകമായ പരിശോധയും നിരീക്ഷണവും നടത്തുന്നതിനിടയിലാണ് ഡാൻസാഫ് സ്ക്വാഡും , നടക്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധയിലാണ് യുവാവ് പിടിയിലായത്. പിടിയിലായ ഷമ്മാസിൽ നിന്നും കിട്ടിയ വിവരങ്ങൾ വെച്ച് അന്വേക്ഷണം ഊർജ്ജിതമാക്കുമെന്ന് നടക്കാവ് ഇൻസ്പെക്ടർ പ്രജീഷ് പറഞ്ഞു.