Food News

ഗതാഗത കുരുക്കിലും കൃത്യ സമയത്ത് ഓഡർ ഡെലിവറി ചെയ്ത് ഡെലിവറി ബോയ്

ബംഗളൂരുവിൽ വൻ ഗതാഗത കുരുക്കാണ് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മണിക്കൂറുകളാണ് വാഹനങ്ങൾ ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയത്. ബ്ലോക്കിൽ കുടുങ്ങി കിടക്കുന്നതിനിടെ റിഷിവതാസ് എന്നയാൾ പിസ ഓർഡർ ചെയ്ത സംഭവമാണ് ഇപ്പോൾ വൈറലാവുന്നത്. ബംഗളൂരുവിലെ ഔട്ടർ റിങ് റോഡിലെ കുരുക്കിൽ നിൽക്കുമ്പോഴാണ് പിസ ഓർഡർ ചെയ്തത്.

അരമണിക്കൂറിനകം തന്നെ ഡോമിനോസ് എക്സിക്യൂട്ടീവ് പിസ ഡെലിവറി ചെയ്തു. ​ലൈവ് ലോക്കേഷൻ സംവിധാനം ഉപയോഗിച്ചാണ് പിസയുടെ ഡെലിവറി നടത്തിയത്. ലൈവ് ലോക്കേഷൻ ഉഡെലിവറി പയോഗിച്ച് കൃത്യസമയത്ത് തന്നെ പിസയുടെ വിതരണം നടത്താൻ ഡോമിനോസിന്റെ വിതരണക്കാർക്ക് കഴിഞ്ഞുവെന്ന് വിഡിയോ പങ്കുവെച്ച റിഷിവതാസ് പറഞ്ഞു.

മൂന്ന് ലക്ഷത്തോളം പ്രതികരണങ്ങളാണ് വിഡിയോക്ക് ഇതുവരെ ലഭിച്ചത്. 30 മിനിറ്റിനുള്ളിൽ പിസ വിതരണം ചെയ്യുമെന്ന വാഗ്ദാനം ഡോമിനോസ് പാലിച്ചുവെന്ന് വി​ഡിയോക്ക് താഴെയുള്ള കമന്റുകളിലൊന്നിൽ പറയുന്നു. മൂന്നര ലക്ഷത്തോളം വാഹനങ്ങൾ നിരത്തിലെത്തിയതോടെയാണ് ബംഗളൂരുവിൽ വൻ കുരുക്കുണ്ടായത്. ഗതാഗത കുരുക്കിൽപ്പെട്ട് പല വാഹനങ്ങൾ തകരാറിലാവുകയും ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Food

തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ കറി തയാറാക്കിയാലോ?

നല്ല നാടൻ രീതിയിൽ കോഴിക്കറി വീട്ടിൽ തയാറാക്കിയാലോ? തേങ്ങാ വറുത്തരച്ചത് ചേർത്തു വെന്തു വരുമ്പോൾ ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറി വേണ്ട.  ചേരുവകൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
error: Protected Content !!