National

പഠന സമ്മർദം: രാജസ്ഥാനിലെ കോട്ടയിൽ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു;

ന്യൂഡൽഹി: രാജസ്ഥാനിലെ കോട്ട എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ ഒരു വിദ്യാർഥി കൂടി ആത്മഹത്യ ചെയ്തു. ഇതോടെ ഇവിടെ ഈ വർഷം ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം 26 ആയി. നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥിയാണ് ജീവ​നൊടുക്കിയത്. യു.പി സ്വദേശിയാണ്. ലക്ഷക്കണക്കിന് വിദ്യാർഥികളാണ് എല്ലാവർഷവും എൻജിനീയറിങ്/മെഡിക്കൽ എൻ​ട്രൻസ് പരീക്ഷകളുടെ പരിശീലനത്തിനായി കോട്ടയിലെത്തുന്നത്. പഠന സമ്മർദവും പരാജയഭീതിയുമാണ് വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

നീറ്റുമായി ബന്ധപ്പെട്ട നിരവധി ആത്മഹത്യകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ കൂടുതലും കോട്ടയിലെ വിദ്യാർഥികളാണ്. ആത്മഹത്യകൾവർധിക്കുന്ന പശ്ചാത്തലത്തിൽ അടുത്ത രണ്ട് മാസത്തേക്ക് നീറ്റിനും മറ്റ് മത്സര പരീക്ഷകൾക്കും തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പതിവ് പരീക്ഷകൾ നടത്തുന്നത് നിർത്തി​വെക്കാൻ നഗരത്തിലെ ജില്ലാ ഭരണകൂടം അടുത്തിടെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് നിർദേശം നൽകിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!