കുഞ്ഞിനെ തനിക്കൊപ്പം കൊണ്ടുപോകാന്‍ ഒരു അമ്മ സ്വീകരിച്ച മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വീഡിയോയിൽ ഒരു സ്ത്രീ തന്റെ കുട്ടിയേയും കൊണ്ട് റോഡിലൂടെ സൈക്കിൾ ഓടിച്ച് പോവുന്നത് കാണാം.എന്നാല്‍ കുഞ്ഞിന് ഇരിക്കാനായി അമ്മ ഒരുക്കിയിരിക്കുന്ന പിന്നിലെ സീറ്റാണ് ഇതില്‍ ശ്രദ്ധേയമായ കാര്യം. പിന്‍ഭാഗത്ത് ഘടിപ്പിച്ച ചെറിയ പ്ലാസ്റ്റിക് കസേരയില്‍ കുഞ്ഞിനെ ഇരുത്തിയാണ് അമ്മ സൈക്കിള്‍ ചവിട്ടുന്നത്.
What a mother won’t do for her child 🥰🥰🥰 @ankidurg pic.twitter.com/TZWjHWAguS
— Harsh Goenka (@hvgoenka) September 26, 2022
വളരെ ആസായരഹിതമായിട്ടാണ് ഇരുവരും ഈ വെറൈറ്റി സൈക്കിളിൽ യാത്ര ചെയ്യുന്നത്. വ്യവസായ ഹര്‍ഷ് ഗോയങ്കയാണ് ഈ വീഡിയോ പങ്കുവെച്ചത്.ഒരു മില്ല്യണിലധികം ആളുകളാണ് വീഡിയോ കണ്ടത്. സ്ത്രീയുടെ ക്രിയേറ്റിവിറ്റിയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. ഒമ്പത് സെക്കന്റാണ് ഈ വീഡിയോയുടെ ദൈര്‍ഘ്യം