തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഗ്രാമ-ബ്ലോക്ക് -ജില്ലാ പഞ്ചായത്തുകളിലെ സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് സിവിൽ സ്റ്റേഷനിൽ ആരംഭിച്ചു.
ആദ്യ ദിനത്തിൽ അഴിയൂർ, ചോറോട്, ഏറാമല, ഒഞ്ചിയം, ചെക്യാട്, പുറമേരി , തൂണേരി, വളയം, വാണിമേൽ, എടച്ചേരി, നാദാപുരം, കുന്നുമ്മൽ, വേളം, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, മരുതോങ്കര, നരിപ്പറ്റ പഞ്ചായത്തുകളിലെ സംവരണ വാർഡ് നറുക്കെടുപ്പ് പൂർത്തിയായി.
പഞ്ചായത്ത്, വാർഡ്, സ്ത്രീ സംവരണം, പട്ടികജാതി/പട്ടികവർഗ സംവരണം ക്രമത്തിൽ
അഴിയൂർ പഞ്ചായത്തിലെ സ്ത്രീസംവരണ വാർഡുകൾ- വാർഡ് 1 പൂഴിത്തല, വാർഡ് 5 മാനങ്കര, 6 കോറോത്ത് റോഡ്, 10 കോളരാടുതെരു, 11 മുക്കാളി ടൗൺ, 12 ചോമ്പാൽ ഹാർബർ, 13 കറപ്പക്കുന്ന്, 17 ചുങ്കം സൗത്ത്, 18 അഞ്ചാം പീടിക. പട്ടികജാതി സംവരണം വാർഡ് 9 കല്ലാമല
ചോറോട് പഞ്ചായത്ത-് വാർഡ് 1 രായരങ്ങോത്ത്, 2 കെടി ബസാർ, 3 കൊളങ്ങാട്ട് താഴെ, 5 വൈക്കിലശ്ശേരി വടക്ക്, 6 വൈക്കിലശ്ശേരി തെക്ക്, 9 കുരിക്കിലാട്, 10 ചോറോട് ഈസ്റ്റ്, 12 പാഞ്ചേരിക്കാട്, 15 നെല്ലിയാംകര, 17 കുരിയാടി, 18 മീത്തലങ്ങാടി. പട്ടികജാതി സംവരണം- 13 വള്ളിക്കാട് ബാലവാടി
ഏറാമല- 2 പയ്യത്തൂർ, 3 ഏറാമല, 4 ആദിയൂർ വെസ്റ്റ്, 5 ആദിയൂർ ഈസ്റ്റ്്, 6 ഓർക്കാട്ടേരി നോർത്ത്, 7 ഓർക്കാട്ടേരി സെൻട്രൽ, 8 ഓർക്കാട്ടേരി ഈസ്റ്റ്, 9 എളങ്ങോളി, 13 മുയിപ്ര, 19 തട്ടോളിക്കര. പട്ടികജാതി സംവരണം-12 കുറിഞ്ഞാലിയോട്.
ഒഞ്ചിയം- 1 മാടാക്കര, 3 മലോൽക്കുന്ന്, 5 പുതിയോട്ടുംകണ്ടി, 7 തയ്യിൽ, 9 വല്ലത്ത് കുന്ന്, 10 നാദാപുരം റോഡ്, 11 അറക്കൽ, 12 അറക്കൽ കിഴക്ക്, 17 വലിയ മാടാക്കര. പട്ടികജാതി സംവരണം- 4 ചാമക്കുന്ന്
ചെക്യാട്-3 കായലോട്ടുതാഴെ, 5 കിഴക്കേ കുറുവന്തേരി, 7 ചെക്യാട്, 8 സൗത്ത് ചെക്യാട്, 10 കല്ലുമ്മൽ, 12 വേവം, 13 പാറക്കടവ്, 15 നോർത്ത് ഉമ്മത്തൂർ. പട്ടികജാതി സംവരണം- 4 കണ്ടിവാതുക്കൽ.
പുറമേരി- 1 ഹൈസ്ക്കൂൾ, 2 പുറമേരി, 3 പുറമേരി തെരു, 4 വിലാതപുരം, 6 വട്ടപ്പൊയിൽ, 9 അരൂർ, 10 കല്ലുംപുറം, 11 പിരകിൻകാട്, 17 കോവിലകം. പട്ടികജാതി സംവരണം- 13 കുനിങ്ങാട്.
തൂണേരി- 2 കുളത്തറ, 4 പേരോട്, 6 ചാലപ്പുറം സൗത്ത്, 8 കോടഞ്ചേരി സൗത്ത്, 10 തൂണേരി വെസ്റ്റ്, 11 വെള്ളൂർ നോർത്ത്, 12 ചാലപ്പുറം നോർത്ത്, 15 മുടവന്തേരി. പട്ടികജാതി സംവരണം- 14 തൂണേരി ടൗൺ.
വളയം- 1 വണ്ണാർകണ്ടി, 3 കല്ലുനിര, 7 ചാലിയാട്ട്പൊയിൽ, 8 നിരവ്, 11 ഓണപ്പറമ്പ്, 12 ചെറുമോത്ത്, 14 ചെക്കോറ്റ. പട്ടികജാതി സംവരണം- 10 തീക്കുനി.
വാണിമേൽ-1 ചേലമുക്ക്, 5 വെള്ളിയോട്, 7 നിടുംപറമ്പ്, 9 പാലൂർ, 10 വിലങ്ങാട്, 11 കരുകുളം, 12 കൊമ്മിയോട്, 16 വാണിമേൽ. പട്ടികവർഗ സംവരണം- 8 ചിറ്റാരി.
എടച്ചേരി- 3 ഇരിങ്ങണ്ണൂർ ഹൈസ്ക്കൂൾ, 4 ഇരിങ്ങണ്ണൂർ, 5 ഹെൽത്ത് സെന്റർ, 6 കോട്ടേമ്പ്രം, 8 എടച്ചേരി നോർത്ത്, 11 തലായി നോർത്ത്, 12 തലായി, 14 കളിയാംവെള്ളി, 16 എടച്ചേരി സെൻട്രൽ. പട്ടികജാതി സംവരണം- 7 കച്ചേരി.
നാദാപുരം- 3 വിഷ്ണുമംഗലം, 6 പെരുവൻകര, 7 ചിയൂർ, 10 കല്ലാച്ചി ടൗൺ, 11 ഒമ്പത്കണ്ടം, 13 വരിക്കോളി, 14 കുമ്മംകോട്, 16 കുമ്മംകോട് സൗത്ത്, 17 കുമ്മംകോട് ഈസ്റ്റ്, 20 പുളിക്കൂൽ, 22 കക്കാറ്റിൽ. പട്ടികജാതി സംവരണം-1 ഈയ്യംകോട് വെസ്റ്റ്.
കുന്നുമ്മൽ-1 പാതിരിപ്പറ്റവെസ്റ്റ്, 2 പാതിരിപ്പറ്റ ഈസ്റ്റ്, 4 മുറുവശ്ശേരി, 7 വട്ടോളി, 10 കുന്നുമ്മൽ, 12 ഒതോയത്ത്, 13 കുണ്ടുകടവ്. പട്ടികജാതി സംവരണം- 9 കക്കട്ടിൽ സൗത്ത്.
വേളം- 2 തീക്കുനി, 3 തുവ്വമല, 5 കാപ്പുമല, 6 ചെറുകുന്ന്, 9 അരമ്പോൽ, 10 പെരുവയൽ, 12 പള്ളിയത്ത്, 14 മണിമല, 15 പൂളക്കൂൽ. പട്ടികജാതി സംവരണം- 8 കൂളിക്കുന്ന്.
കായക്കൊടി- 1 നിടുമണ്ണൂർ, 2 കണയംകോട്, 4 പാലോളി, 5 കരിമ്പാലക്കണ്ടി, 9 മുട്ടുനട, 12 കരണ്ടോട്്, 14 കോവുക്കുന്ന്, 16 പാലയാട്. പട്ടികജാതി സംവരണം- 3 കായക്കൊടി.
കാവിലുംപാറ- 2 കൂടലിൽ, 4 പൂതംപാറ, 5 ചാപ്പൻതോട്ടം, 8 കുണ്ടുതോട്, 10 നാഗംപാറ, 11 ആശ്വാസി, 14 തെക്കേലക്കണ്ടി, 15 പൈക്കളങ്ങാടി. പട്ടികജാതി സംവരണം- 6 വണ്ണാത്തിയേറ്റ്.
കുറ്റ്യാടി- 1 മീത്തലംവടയം, 4 പൂളത്തറ, 8 ഊരത്ത്, 9 മാവുള്ളചാൽ, 10 പന്നിവയൽ, 12 നടുപ്പൊയിൽ, 14 പൊന്നേലായിൽ. പട്ടികജാതി സംവരണം- 7 നൊട്ടിക്കണ്ടി.
മരുതോങ്കര- 1 കള്ളാട്, 3 കച്ചേരി, 4 മരുതോങ്കര, 5 വില്ല്യംമ്പാറ, 6 കോതോട്, 10 വണ്ണാത്തിച്ചിറ, 12 മരുതോങ്കര സൗത്ത്. പട്ടികജാതി സംവരണം- 13 മുണ്ടകുറ്റി.
നരിപ്പറ്റ- 2 കുംബളച്ചോല, 3 വാളൂക്ക്, 5 നടുത്തറ, 7 മുണ്ടിയോട്, 10 കായക്കൂൽ, 11 കണ്ടോത്ത്കുനി, 13 താഴെ നരിപ്പറ്റ, 15 കൊയ്യാൽ, 17 തിനൂർ. പട്ടികജാതി സംവരണം- 8 കൈവേലി.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആരംഭിച്ച നറുക്കെടുപ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ സാംബശിവ റാവുവിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.
സെപ്തംബർ 28, 29, 30, ഒക്ടോബർ ഒന്ന്, അഞ്ച് തീയതികളിലായി കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് നറുക്കെടുപ്പ്്.
സെപ്തംബർ 29 ന് ആയഞ്ചേരി, വില്ല്യാപ്പള്ളി, മണിയൂർ, തിരുവള്ളൂർ, തുറയൂർ, കീഴരിയൂർ, തിക്കോടി, മേപ്പയ്യൂർ, ചെറുവണ്ണൂർ, നൊച്ചാട്, ചങ്ങരോത്ത്,കായണ്ണ ,കൂത്താളി ,പേരാമ്പ്ര, ചക്കിട്ടപ്പാറ പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടക്കും.
സെപ്തംബർ 30 ന് ബാലുശ്ശേരി, നടുവണ്ണൂർ, കോട്ടൂർ, ഉള്ള്യേരി, ഉണ്ണികുളം, പനങ്ങാട, കൂരാച്ചുണ്ട്, കക്കോടി, ചേളന്നൂർ , കാക്കൂർ, നന്മണ്ട , നരിക്കുനി, തലക്കുളത്തൂർ, തിരുവമ്പാടി, കൂടരഞ്ഞി, കിഴക്കോത്ത, മടവൂർ, പുതുപ്പാടി, താമരശ്ശേരി, ഓമശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി.
ഒക്ടോബർ ഒന്നിന് ചേമഞ്ചേരി, അരിക്കുളം, മൂടാടി, ചെങ്ങോട്ടുകാവ്, അത്തോളി, കൊടിയത്തൂർ, കുരുവട്ടൂർ, മാവൂർ, കാരശ്ശേരി, കുന്ദമംഗലം, ചാത്തമംഗലം , പെരുവയൽ, പെരുമണ്ണ, കടലുണ്ടി, ഒളവണ്ണ.
ഒക്ടോബർ അഞ്ചിന് ബ്ലോക്ക് പഞ്ചായത്ത് -വടകര, തൂണേരി, കുന്നുമ്മൽ, തോടന്നൂർ, മേലടി, പേരാമ്പ്ര, ബാലുശ്ശേരി, പന്തലായനി, ചേളന്നൂർ , കുന്ദമംഗലം , കൊടുവള്ളി , കോഴിക്കോട് എന്നിങ്ങനെയാണ് നറുക്കെടുപ്പ്.
കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒക്ടോബർ അഞ്ചിന് നാല് മണിക്ക്.

