News

യുവതിയെ ഒഴുക്കിൽ നിന്നും രക്ഷിച്ച പതിനാറുകാരനെ വീട്ടിലെത്തി അഭിനന്ദിച്ച് എം എൽ എ കാരാട്ട് റസാഖ്

കോഴിക്കോട് : കഴിഞ്ഞ ദിവസം മടവൂർ പുതുക്കുടി പുറത്ത് കടവിൽ ഒഴുക്കിൽ പെട്ട നദാ മറിയം എന്ന ഇരുപതുകാരിയെ രക്ഷിച്ച മടവൂർ മേലെ തെക്കേടത്ത് സ്വദേശി ഇർഫാൻ അലിയ്ക്ക് എം എൽ യുടെ അനുമോദനം. നാടിനു തന്നെ അഭിമാനമായി ഇർഫാനെ കാണാനും, അനുമോദിക്കാനും കൊടുവള്ളി എം എൽ എ കാരാട്ട് റസാഖ് വീട്ടിലെത്തി.

എല്ലാവിധ ഭാവുകങ്ങളും ഇർഫാന് നേർന്ന എം എൽ എ മൊമെന്റോ കൈമാറി. ചടങ്ങിൽ ഇർഫാന്റെ പിതാവ് ഇസ്മയിൽ, സഹോദരി നൂറാ ഫാത്തിമ, യാസിർ മടവൂർ എന്നിവർ പങ്കാളികളായി. നാടിനു തന്നെ മാതൃകയാണ് ഇർഫാനെന്നും വിദ്യാർത്ഥികളുടെ എൻ എസ് എസ് വിഭാഗത്തിൽ അംഗമായത് ഈ സൽപ്രവൃത്തിയ്ക്ക് കാരണമായി എന്ന് പറയുന്നതും ഏറെ നല്ല കാര്യമാണെന്ന് എം എൽ എ പറഞ്ഞു. മുൻപോട്ടും വിദ്യാർത്ഥിയ്ക്ക് വേണ്ടി പ്രോത്സാഹനങ്ങളും പ്രവർത്തനങ്ങളും ചെയ്യുമെന്നും കാരാട്ട് റസാഖ് ജനശബ്ദത്തിനോടായി പറഞ്ഞു.

ചക്കാലക്കൽ ഹയർ സെക്കണ്ടറി പ്ലസ്‌ടു വിദ്യാർത്ഥിയായ ഇർഫാൻ കെ എം ഒ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയായ മാതാവ് മൈമൂനയെ സഹായിക്കാൻ കടവിലെത്തിയ സാഹചര്യത്തിലായിരുന്നു യുവതി ഒഴുക്കിൽപ്പെട്ട് മുങ്ങി താഴുന്നതായി ശ്രദ്ധയിൽപെട്ടത്. ഒഴുക്കിപെട്ട നദാ മറിയം സുഹൃത്തുക്കളുമായാണ് കടവിൽ എത്തുന്നത്. അപ്രതീക്ഷതമായി ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിയ്ക്ക് നീന്തൽ അറിയാതിരുന്നത് അപകടത്തിലേക്ക് നയിക്കുകയായിരുന്നു. ഇത് കണ്ട ഇർഫാൻ എടുത്ത് ചാടി യുവതിയുടെ ജീവൻ രക്ഷയ്ക്കുകയായിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!