കോഴിക്കോട് കോർപറേഷനിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കൗൺസിൽ യോഗത്തിനിടയിൽ കെട്ടിട ലൈസൻസുകൾ പുതുക്കന്നതുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റത്തിനൊടുവിലാണ് ഇരു വിഭാഗങ്ങൾ തമ്മിൽ എറ്റു മുട്ടിയത്.
ഭരണ പക്ഷം പ്രകോപനം കൂടാതെ പ്രതിപക്ഷത്തെ അക്രമിക്കുകയായിരിന്നുവെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഭരണപക്ഷ കൗൺസിലർ ബാബുരാജിനെതിരെ നടപടി വേണം എന്ന ആവിശ്യം പ്രതിപക്ഷം ഉന്നയിക്കുന്നു. അല്ലാത്ത പക്ഷം യോഗം ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് രോഗികൾ കോഴിക്കോട് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചു കൊണ്ടുള്ള ജനപ്രതിനിധികളുടെ കൂട്ട തല്ല്. നാണക്കേടുണ്ടാക്കുന്ന പ്രവർത്തനമാണ് ഭരണ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
അതേ സാമയം മഹിളാ മാൾ വിഷയത്തിൽ കോർപ്പറേഷന് പുറത്ത് മുസ്ലിം യൂത്ത് ലീഗും പ്രതിഷേധം
സംഘടിപ്പിച്ചു. നിലവിൽ ചായ കുടിക്കാനായി സഭ പിരിഞ്ഞിരിക്കുകയാണ്.

