Trending

കുന്ദമംഗലം മണ്ഡലത്തിലെ പൊതുമരാത്ത് റോഡുകള്‍ക്ക് 1.4 കോടി രൂപയുടെ ഭരണാനുമതി

കുന്ദമംഗലം മണ്ഡലത്തില്‍ വിവിധ പൊതുമരാമത്ത് റോഡുകളുടെ റിപ്പയര്‍ പ്രവൃത്തികള്‍ക്ക് 1.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.

ചെത്തുകടവ് സി.ഡബ്ല്യു.ആര്‍.ഡി.എം റോഡ്, കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡ്, കല്ലേരി ചെട്ടിക്കടവ് റോഡ്, പന്തീര്‍പ്പാടം പണ്ടാരപറമ്പ റോഡ്, തെങ്ങിലക്കടവ് കണ്ണിപറമ്പ കഴുത്തൂട്ടിമുക്ക് റോഡ്, മാവൂര്‍ കണ്ണിപറമ്പ റോഡ്, ആര്‍.ഇ.സി മലയമ്മ റോഡ്, പെരുവഴിക്കടവ് ഇഷ്ടിക ബസാര്‍ റോഡ്, കട്ടാങ്ങല്‍ മാവൂര്‍ റോഡ്,
കളന്‍തോട് കൂളിമാട് റോഡ് ട്രാഫിക്കബിള്‍ ആക്കല്‍, പാലാഴി പുത്തൂര്‍മഠം റോഡ്, പൂവ്വാട്ടുപറമ്പ പെരുമണ്ണ റോഡ്, പന്തീരങ്കാവ് മണക്കടവ് റോഡിന്‍റെ ബാക്കി ഭാഗം, മെഡിക്കല്‍ കോളജ് മാവൂര്‍ റോഡ് എന്നിവയുടെ റിപ്പയര്‍ പ്രവൃത്തികള്‍ക്കായാണ് തുക
അനുവദിച്ചിട്ടുള്ളത്.

നേരത്തെ ഭരണാനുമതി ലഭ്യമാക്കിയ മാങ്കാവ് കണ്ണിപറമ്പ് റോഡ്, പഴയ മാവൂര്‍ റോഡിലെ ആനക്കുഴിക്കര കള്‍വെര്‍ട്ട്, പടനിലം കളരിക്കണ്ടി റോഡ്, കുന്ദമംഗലം കുറ്റിക്കാട്ടൂര്‍ റോഡ്, ഈസ്റ്റ് മലയമ്മ ആര്‍.ഇ.സി മുത്തേരി റോഡ്, പന്തീര്‍പാടം
ഡ്രൈനേജ് എന്നീ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്തതായും എം.എല്‍.എ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!