ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ജമ്മു കശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണ് ഓപറേഷന് നടത്തിയത്. സംശയകരമായ സാഹചര്യത്തില്‍ ചിലരെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ച തിരച്ചില്‍ ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. മേഖലയില്‍ സൈനിക ദൗത്യം പുരോഗമിക്കുകയാണ്.
‘നുഴഞ്ഞുകയറ്റ ശ്രമത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പോലീസ് നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഗുരെസ് സെക്ടറില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി ഒരു ഓപ്പറേഷന് ആരംഭിച്ചു’ ശ്രീനഗര്‍ ആസ്ഥാനമായുള്ള കരസേനയുടെ ചിനാര്‍ കോര്‍പ്സ് എക്സില്‍ കുറിച്ചു.

