Kerala News

അഡ്ഹോക്ക് കമ്മിറ്റിക്ക് വിരുദ്ധമായ പ്രവർത്തനം അച്ചടക്കലംഘനം: കെപിസിസി

ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ട മെമ്പര്‍ഷിപ്പ് വിതരണവും ഇലക്ഷന്‍ നടപടികളും പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി കെപിസിസി അഡ്ഹോക്ക് കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്നും അതിന് വിരുദ്ധമായ പ്രവർത്തനങ്ങൾ അച്ചടക്കലംഘനമാണെ ന്നും കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.

കെ.പി.സി.സി ലീഗല്‍ എയിഡ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ.വി.എസ്.ചന്ദ്രശേഖരന്‍ പ്രസിഡന്റായ കമ്മിറ്റിയില്‍ പതിനാല് ജില്ലാ പ്രസിഡന്റുമാരും, മുന്‍ സംസ്ഥാന പ്രസിഡന്റുമാരും ജില്ലകളില്‍ നിന്നുള്ള സംസ്ഥാന പ്രതിനിധികളും, ബാര്‍ കൗണ്‍സില്‍ മെമ്പര്‍മാരും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസിന്റെ ചുമതവഹിക്കുന്ന കെപിസിസി ജനറല്‍ സെക്രട്ടറി മരിയാപുരം ശ്രീകുമാറും ഉള്‍പ്പെടെയുള്ളവർ അംഗങ്ങളായ അഡ്ഹോക്ക് കമ്മറ്റിയാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ നാമനിര്‍ദ്ദേശം ചെയ്‌തിട്ടുള്ളത്.

പുതിയ മെമ്പർഷിപ്പ് വിതരണം നടത്തി തെരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക എന്നതാണ് അഡ്ഹോക്ക് കമ്മറ്റിയുടെ ചുമതല.

മെമ്പർഷിപ്പ് വിതരണം നടത്തി യൂണിറ്റുകൾ രൂപീകരിച്ച് പുതിയ സെക്രട്ടറിയേറ്റ് ആകുന്നതുവരെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനുള്ള അധികാരം അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിന് അനിവാര്യമായ കാര്യങ്ങൾക്ക് തീരുമാനം എടുക്കുവാനും ഈ സമിതിക്ക് അധികാരമുണ്ട്.

പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ താൽക്കാലികമായി ഈ നിർദ്ദേശം എല്ലാവരും അംഗീകരിക്കണമെന്ന് ടി.യു. രാധാകൃഷ്ണൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!