മോഹന്‍ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 20 ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. 20 ഭാഷകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശിര്‍വാദ് സിനിമാസ് ദുബായില്‍ പുതിയ ആസ്ഥാനം തുറന്നു. ദുബൈയിൽ പുതിയ ഓഫീസ് തുറക്കുന്നതോടൊപ്പം ആശിർവാദ് സിനിമാസ് ഗൾഫിൽ സിനിമാ വിതരണരംഗത്തേക്ക് കൂടി പ്രവേശിക്കുകയാണ്. സിനിമാ വിതരണകമ്പനിയായ ഫാഴ്‌സ് സിനിമാസുമായി കൈകോര്‍ത്താണ് വിതരണ രംഗത്തേക്ക് കടക്കുക.ചൈനീസും പോർച്ചുഗീസും ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്‌തോ സബ്‌ടൈറ്റിൽ നൽകിയോ ബറോസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എംപുരാൻ അടക്കം ഇനി വരുന്ന മിക്ക ചിത്രങ്ങളും രണ്ടിലേറെ ഭാഷകളിലായിരിക്കും നിർമിക്കുക. തെലുങ്കിലും മലയാളത്തിലും വരുന്ന വൃഷഭം എന്ന സിനിമയുടെ നിർമാണ പ്രവർത്തനങ്ങളും ദുബൈ കേന്ദ്രീകരിച്ചായിരിക്കും.ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന ‘ഋഷഭ’ സംവിധാനം ചെയ്യുന്നത് നന്ദകുമാറാണ്. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.