തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. വ്യാഴാഴ്ച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യം അറിയിച്ച് ഇന്നലെ ഹാജരാവാതെ നിൽക്കുകയായിരുന്നു.
കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോയുടെ സ്റ്റേറ്റ്‌മെന്റ് എടുക്കാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നായിരുന്നു കസ്റ്റംസ് നിലപാട്. നേരത്തെ താനാണ് സെക്രട്ടറിയറ്റിന് അടുത്ത് ഫ്‌ളാറ്റ് വേണമെന്ന് അരുണ്‍ ബാലചന്ദ്രനോട് ആവശ്യപ്പെട്ടതെന്ന് മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി ശിവശങ്കര്‍ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് അരുണ്‍ ബാലചന്ദ്രന്റെ മൊഴി നിര്‍ണായകമാവുന്നത്.

