ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. പ്രതിദിന കണക്കുകൾ 75 ലക്ഷം കടന്നു. ഇന്നലെ മാത്രം 77,266 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് രോഗബാധിതരുടെ എണ്ണം 33,87,500 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1057 പേരാണ് മരിച്ചത്.
ദിവസേനയുള്ള കോവിഡ് മരണം ആയിരം കവിഞ്ഞതോടെ മരണ സംഖ്യയും ക്രമാതീതമായി ഉയരുകയാണ്. ഇന്നലെ മാത്രം രാജ്യത്ത് കോവിഡ് ബാധമൂലം 1057 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ് മരണം 61,529 ആയി.
രാജ്യത്ത് രോഗമുക്തി നിരക്ക് 76.28 ശതമാനമാണ് ഇപ്പോൾ. 60,177 പേർ കൂടി 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കിൽ പറയുന്നത്. ഇത് വരെ 25,83,948 പേർ രാജ്യത്ത് രോഗമുക്തി നേടി.

