Trending

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഇനി ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം

4 places in Delhi that serve the best food from Kerala – NRAI

കോ​ഴി​ക്കോ​ട് :ജി​ല്ല​യി​ലെ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് സീ​റ്റു​ക​ള്‍ ക്ര​മീ​ക​രി​ച്ച് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നും അ​നു​മ​തി. അ​തേ​സ​മ​യം ഹോ​ട്ട​ലു​ക​ള്‍​ക്കും രാ​ത്രി ഒ​മ്പ​തു​വ​രെ​യേ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യു​ള്ളൂ.

ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ളെ തു​ട​ര്‍​ന്ന് ഹോ​ട്ട​ലു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ​ല ഹോ​ട്ട​ലു​ട​മ​ക​ളും കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് പാ​ഴ്‌​സ​ല്‍ സം​വി​ധാ​നം മാ​ത്ര​മാ​ക്കി ചു​രു​ക്കി. പി​ന്നീ​ട് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്‌​സ​ല്‍ മാ​ത്ര​മേ അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. ലോ​ഡ്ജിം​ഗ് സൗ​ക​ര്യ​മു​ള്ള ഹോ​ട്ട​ലു​ക​ളി​ല്‍ അ​തി​ഥി​ക​ള്‍​ക്ക് മു​റി ന​ല്‍​കാ​നും ഉ​ത്ത​ര​വാ​യി. മു​റി​ക​ള്‍ ഉ​പ​യോ​ഗ​ത്തി​ന് മു​മ്പും പി​മ്പും അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും ജീ​വ​ന​ക്കാ​രെ കൃ​ത്യ​മാ​യ കാ​ല​യ​ള​വി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും വേ​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ വി.​സാം​ബ​ശി​വ​റാ​വു ന​ല്‍​കി​യ ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി.
ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. ആ​റു​മാ​സ​ത്തോ​ള​മാ​യി ലോ​ഡ്ജു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത ഹോ​ട്ട​ലു​ക​ക​ളും ലോ​ഡ്ജു​ക​ളും മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. പെ​യ്ഡ് ക്വാ​റ​ന്‍റൈ​ൻ സെ​ന്‍റ​റു​ക​ളാ​യും ചി​ല ഹോ​ട്ട​ലു​ക​ള്‍ മാ​ത്രം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലൊ​ഴി​കെ ക​ട​ക​ള്‍ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. മാ​ളു​ക​ള്‍, ഹൈ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ള്‍ മ​റ്റ് ഷോ​പ്പു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കേ​ണ്ട​തും സാ​മൂ​ഹി​ക അ​ക​ലം ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തും സ്ഥാ​പ​ന ഉ​ട​മ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഓ​രോ ഉ​പ​ഭോ​ക്താ​വും ക​ട​യി​ല്‍ ചെ​ല​വ​ഴി​ക്കു​ന്ന സ​മ​യം ക്ര​മീ​ക​രി​ക്ക​ണം. ഓ​ണം​മേ​ള​ക​ളോ പ്ര​ദ​ര്‍​ശ​ന​ങ്ങ​ളോ അ​നു​വ​ദി​ക്കി​ല്ല.
ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലും ക്രി​ട്ടി​ക്ക​ല്‍ ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണു​ക​ളി​ലും ഒ​രു ഇ​ള​വും ബാ​ധ​ക​മ​ല്ലെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ശാംബശിവറാവു ഉ​ത്ത​ര​വി​ല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!