Kerala kerala

ഗോവിന്ദച്ചാമി ജയില്‍ചാടി ആദ്യം പോയത് പുതിയതെരു ഭാഗത്തേക്ക്; കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ജയില്‍ ചാടിയ ശേഷം ഗോവിന്ദച്ചാമി രണ്ട് തവണ ജയിലിന് മുന്നിലെ റോഡിലൂടെ നടന്നുപോയി. ദിശ തെറ്റി ആദ്യം പോയത് തളിപ്പറമ്പ് ഭാഗത്തേക്കാണ്. രാവിലെ ആറ് മണിയോടെ വീണ്ടും ജയിലിന് മുന്നിലൂടേയും നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലിന്റെ സമീപത്തുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നേരത്തെ പുറത്ത് വന്നിരുന്നു. രണ്ട് കമ്പികള്‍ അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തു കടന്നത്. സെല്ലിന്റെ ഏറ്റവും താഴെ ഭാഗത്ത് നിന്ന് ഇഴഞ്ഞ് ഗോവിന്ദച്ചാമി പുറത്തുകടക്കുന്നതാണ് ആദ്യത്തെ സിസിടിവി ദൃശ്യത്തില്‍ നിന്ന് മനസിലാകുന്നത്. മൂന്ന് തവണ സെല്ലിനുള്ളില്‍ കയറി സാധനങ്ങള്‍ എടുത്താണ് ഗോവിന്ദച്ചാമി പുറത്തേക്കിറങ്ങിയത്. കൂടെ സെല്ലിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ സഹതടവുകാരന് രണ്ട് കമ്പികള്‍ മാത്രം മുറിച്ച വിടവിലൂടെ പുറത്തേക്കിറങ്ങാന്‍ കഴിഞ്ഞില്ല. പിന്നാലെ വലിയ മതിലിന്റെ അടുത്തേക്ക് പോകുന്നതും രണ്ടാമത്തെ ദൃശ്യങ്ങളില്‍ കാണാം.

ജയിലിലെ സുരക്ഷാസംവിധാനങ്ങളുടെ പോരായ്മയിലേക്കാണ് ദൃശ്യം വിരല്‍ചൂണ്ടുന്നത്. സിസിടിവി ദൃശ്യങ്ങള്‍ മോണിറ്റര്‍ ചെയ്യാനുള്ള ജീവനക്കാരന്‍ പോലും ജയിലില്‍ ഇല്ലായിരുന്നു എന്നാണ് വിവരം.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!