Kerala

 മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കുവാനുള്ള തീരുമാനം സ്വാഗതാർഹം – കെജിഎംസിടിഎ

ആലപ്പുഴ മെഡിക്കൽ കോളേജിലെ എംബിബിഎസ്സ്, മറ്റു ചില മെഡിക്കല്‍ കോളേജുകളിലെ പിജി സീറ്റുകളുടെയും എന്‍എംസി അംഗീകാരം തിരികെ ലഭിക്കുന്നതിനായി ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കുവാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.

ആലപ്പുഴ, കോന്നി, പാലക്കാട്‌, ഇടുക്കി മെഡിക്കൽ കോളേജുകളിൽ  ഡോക്ടർമാരുടെയും സീനിയർ റെസിഡന്റ് ഡോക്ടർമാരുടെയും കുറവ് എന്‍എംസിയും ആരോഗ്യ സർവ്വകലാശാലയും ചൂണ്ടിക്കാണിക്കുകയും, തുടർന്ന് അംഗീകാരം റദ്ദാക്കുന്ന അവസ്ഥ വരെ സംജാതമാക്കുകയും ചെയ്തതാണ്.  അധ്യാപകരുടെ കുറവ് പരിഹരിക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന്  കെജിഎംസിടിഎയും സർക്കാറിനോട് കാലാകാലങ്ങളിൽ ആവശ്യപ്പെട്ടിരുന്നതാണ്. 

ആക്കാര്യത്തിൽ ഉണ്ടായ വീഴ്ച തിരിച്ചറിയുകയും തിരുത്തുവാനുള്ള മാർഗങ്ങൾ സ്വീകരിക്കാൻ ആരംഭിച്ചതിനെയും സംഘടന അഭിനന്ദിക്കുന്നു. എന്നാൽ ഇത് കേവലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ അതിവേഗം പ്രാവർത്തികമാക്കുന്നതിന് വേണ്ടിയുള്ള ഇച്ഛാശക്തി തുടർന്നും ഉണ്ടാകേണ്ടതാണ്.ധനവകുപ്പിൽ നിന്നുള്ള അംഗീകാരവും ക്യാബിനറ്റ് തീരുമാനവും അടിയന്തിരമായി നേടിയെടുക്കുവാനുള്ള നടപടികൾ കൈക്കൊള്ളണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!