Kerala News

കായികരംഗത്ത് സർക്കാർ വരുത്തിയത് വലിയ മാറ്റങ്ങൾ – മന്ത്രി വി. അബ്‌ദുറഹിമാൻ

കായിക രംഗത്ത് സർക്കാർ വലിയ മാറ്റത്തിനു കളമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി. അബ്‌ദുറഹിമാൻ പറഞ്ഞു.കോഴിക്കോട്‌ വി കെ കൃഷ്‌ണമേനോൻ ഇൻഡോർ സ്‌റ്റേഡിയത്തിൽ ആരംഭിച്ച ‌കായിക‐യുവജന കാര്യ മേഖലാ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച കായിക താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ മേഖല ഓഫീസിനു സാധ്യമാകും. കായിക രംഗം ഉപയോഗപ്പെടുത്തേണ്ടത് മെഡലുകൾ വാങ്ങാൻ മാത്രമല്ല, പൊതുജനങ്ങളുടെ കൂടി കായിക ക്ഷമത ഉയർത്താനുള്ളതാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ തയാറാക്കുന്ന വാർഷിക കലണ്ടർ പഞ്ചായത്ത് തലം വരെയുള്ള കായിക രംഗത്തിന് ഉണർവേകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ അധ്യക്ഷനായി. ജില്ലാ കലക്‌ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായി. കോർപ്പറേഷൻ കൗൺസിലർ എസ്. കെ അബൂബക്കർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, കായിക യുവജന കാര്യം അഡീഷണൽ ഡയറക്ടർ എ. എൻ സീന, മേഖല ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഒ. പി ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!