കര്‍ണാടകയിലെ ബിജെപി നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 21 ആയി. ഇവര്‍ എല്ലാവരും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ്. സംഭവത്തില്‍ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം, പ്രതികളെ തേടി അന്വേഷണ സംഘം കേരളത്തിലേക്ക്. കേരള റജിസ്‌ട്രേഷനിലുള്ള ബൈക്കിലാണ് അക്രമികള്‍ എത്തിയതെന്നു പ്രചാരണമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഈ കാര്യങ്ങളില്‍ ഉള്‍പ്പെടെ പരിശോധയുണ്ടാകും. ഇതുമായി ബന്ധപ്പെട്ടു കര്‍ണാടക പൊലീസ് സംഘം കാസര്‍കോട് എത്തും. അന്വേഷണത്തില്‍ സഹകരണമാവശ്യപ്പെട്ട് മംഗ്ല്‌രു എസ്പി, കാസര്‍കോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നല്‍കണമെന്ന് കര്‍ണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് വിവരം.
രാജസ്ഥാനിലെ കനയ്യ ലാലിനെ പിന്തുണച്ചതിന്റെ പേരിലാണ് പ്രവീണ്‍ നെട്ടാരെയുടെ കൊതപാകമെന്നാണ് ബി ജെ പി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് പ്രവീണ്‍ നെട്ടാര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് കൊലപാതകമെന്നാണ് ബി ജെ പി ആവര്‍ത്തിക്കുന്നത്. കനയ്യ ലാലിനെ കൊലപ്പെടുത്തിയ പോലെ കഴുത്ത് മുറിച്ചും മറ്റുമാണ് പ്രവീണ്‍ നെട്ടാരെയേയും കൊലപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ആണെന്നും ബിജെപി ആരോപിക്കുന്നു. എന്‍ഐഎ അന്വേഷണം എന്ന ആവശ്യവും ബി ജെ പി ഇതിനോടകം ഉയര്‍ത്തിയിട്ടുണ്ട്.