മാറ്റമില്ലാതെ ലോകത്ത് കോവിഡ് വ്യാപനം. ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം കടന്നു. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ട്.
നിലവില്‍ മരണം 655,862 ആയി. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും ആണ് കൂടുതല്‍ രോഗികള്‍.
അമേരിക്കയില്‍ 4,431,842 പേര്‍ കൊവിഡ് ബാധിതരായി. അതേസമയം മരണം ഒന്നര ലക്ഷം കടന്നു. അമേരിക്കയില്‍ 567ഉം ബ്രസീലില്‍ 627ഉം ആളുകളാണ് 24 മണിക്കൂറിനിടെ മരിച്ചത്. ബ്രസീലില്‍ 24 മണിക്കൂറിനിടെ 23,579 പേര്‍ക്ക് രോഗം പിടിപെട്ടു. 2,443,480 പേര്‍ രോഗബാധിതരായപ്പോള്‍ ആകെ 87,679 മരണങ്ങളും ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 15 ലക്ഷത്തിനരികയെത്തി. 24 മണിക്കൂറിനിടെ ഏറ്റവുമധികം രോഗികള്‍ മരിച്ച രാജ്യം ഇന്ത്യയാണ്. 636 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണം 33,000 പിന്നിട്ടു. 46,000ത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചിട്ടുമുണ്ട്.