Kerala kerala

തമിഴ്‌നാട് ചേരമ്പാടിയില്‍ കണ്ടെത്തിയ മൃതദേഹം പുറത്തേക്ക് എത്തിച്ചു; മരിച്ച ഹേമചന്ദ്രന്റെ മൃതദേഹം കിടന്നത് ചതുപ്പ് നിലത്തില്‍

തമിഴ്‌നാട് ചേരമ്പാടിയില്‍ കണ്ടെത്തിയ മൃതദേഹം പുറത്തേക്ക് എത്തിച്ചു. മരിച്ച ഹേമചന്ദ്രന്റെ മൃതദേഹം കിടന്നത് ചതുപ്പ് നിലത്തില്‍. നീരുറവ ഉള്ള സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം അഴുകിയിട്ടില്ല. പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. 4 അടി താഴ്ചയില്‍ നിന്നാണ് മൃതദ്ദേഹം കിട്ടിയത്. ഊട്ടി മെഡിക്കല്‍ കോളജിലാകും പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഹേമചന്ദ്രനെ കാണാതായത്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കാലാപഴക്കം ചെന്ന ബോഡിയാണെന്നും മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!