ദേശവിരുദ്ധ ഉള്ളടക്കമുള്ള ഒരാള്‍ മുഖ്യമന്ത്രി കസേരയില്‍ ഇപ്പോഴുമിരിക്കുന്നത് ആ സ്ഥാനത്തിന് മാത്രമല്ല സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് കെ.കെ. രമ എം.എല്‍.എ.നിയമസഭയില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.മടിയില്‍ കള്ള കനമുള്ള പരിഹാസ്യമായ പേടിച്ചോടലാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ തരിമ്പും കഴമ്പില്ലായിരുന്നെങ്കില്‍ ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ ഒരു വക്കീല്‍ നോട്ടീസെങ്കിലും അയക്കാനുള്ള തന്റേടം കാണിച്ചോ. മുഖ്യമന്ത്രിക്കെതിരെ എന്തൊക്കെയോ മറച്ചുവെക്കാനുണ്ടെന്ന് തെളിയിക്കുന്നതാണ് ആരോപണം ഉന്നയിച്ച ആളെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും ഉന്നതര്‍ തിക്കി തിരക്കുന്നത്. കൈയോടെ പിടിക്കപ്പെടുമെന്നായപ്പോള്‍ വിജിലന്‍സ് കമ്മീഷണറെ തത്ക്ഷണം മാറ്റി. വാല്‍ മുറിച്ചോടുന്ന പല്ലിയെ പോലെ കൗശലം കാട്ടുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഇതുകൊണ്ടൊന്നും രക്ഷപ്പെടാനാകില്ല. ഏത് സ്വര്‍ണപാത്രം കൊണ്ട് മൂടിയാലും എല്ലാ സത്യങ്ങളും ഒരു നാള്‍ പുറത്തുവരുമെന്നും രമ പറഞ്ഞു.സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ വിജിലന്‍സ് ഡയറക്ടറെ മാറ്റി. മടിയില്‍ കനമില്ലെന്ന വാദം പൊള്ളയാണ്. കനത്ത കനമുള്ളതുകൊണ്ടാണ് ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ വക്കീല്‍ നോട്ടിസ് പോലും അയയ്ക്കാത്തതെന്നും രമ പറഞ്ഞു. ആരോപണങ്ങളുയരുമ്പോള്‍ വാല്‍മുറിച്ചോടുന്ന പല്ലിയുടെ കൗശലമാണ് മുഖ്യമന്ത്രി കാട്ടുന്നതെന്ന് രമ കൂട്ടിച്ചേര്‍ത്തു.മന്ത്രിയായിരുന്ന ജലീല്‍ യുഎഇ കോണ്‍സുല്‍ ജനറലിന്റെ കൊറിയര്‍ ഏജന്റായിരുന്നോ എന്ന് വ്യക്തമാക്കണം. സര്‍ക്കാരിന്റെ രക്ഷക്കായി സരിതാ നായരാണ് എത്തിയിരിക്കുന്നത്. ഈ സര്‍ക്കാരിന് ലജ്ജിക്കാന്‍ പോലും അറിയാതായോ എന്നും രമ ചോദിച്ചു