നിയമസഭയില്‍ ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍.സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കടന്നാക്രമിച്ച് തലശ്ശേരി എം.എല്‍.എ. എ.എന്‍ ഷംസീര്‍ രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ കാണുമ്പോള്‍ നാടോടിക്കാറ്റ് സിനിമയിലെ പവനായി എന്ന കഥാപാത്രത്തെ ഓര്മ വരുന്നെന്ന് ഷംസീര്‍ പറഞ്ഞു. സതീശനെ പ്രതിപക്ഷ നേതാവായി കൊണ്ടുവരുമ്പോള്‍ എന്തൊക്കെയായിരുന്നു ബഹളം ഇതാ കേരളത്തെ രക്ഷിക്കാന്‍ പോകുന്നു എന്ന വിധത്തിലായിരുന്നു പ്രചാരണം. അവസാനം പവനായി ശവമായ പോലെ അദ്ദേഹം ഇരിക്കുകയാണ്.ഷംസീർ പറഞ്ഞു.ജനക്ഷേമ നയങ്ങള്‍ നടപ്പാക്കി മുന്നോട് പോകുന്ന ഇടത് പക്ഷ സര്‍ക്കാരിനെ കടന്നാക്രമിക്കുകയാണ് വലത് പക്ഷവും ബിജെപിയും. സ്വർണ്ണക്കടത്ത് ആരോപണം ഇസ്ലാമോ ഫോബിയ ആവുകയാണ്. ആദ്യം ഖുർആൻ, പിന്നെ ഈത്തപ്പഴം, ഇപ്പോൾ ബിരിയാണി ചേമ്പ് എന്നിങ്ങനെ പോകുന്നു ആരോപണങ്ങള്‍. ഖുര്‍ആനും ബിരിയാണിച്ചെമ്പും ഇസ്ലാമോഫോബിയക്കായി ഉപയോഗിക്കുകയാണ്. പ്രതിപക്ഷം ഇസ്ലാമോഫോബിയ വക്താക്കളാകുന്നുവെന്നും എ എന്‍ ഷംസീര്‍ വിമര്‍ശിച്ചു. പിണറായി വിജയന് പ്രകാശം പരത്തുന്ന നേതാവാണ്. മുഖ്യമന്ത്രിയെ കൂപമണ്ഡൂകം എന്ന് ആക്ഷേപിക്കാന്‍ പാടുണ്ടോയെന്ന് ഷംസീര്‍ ചോദിച്ചു. സ്വപ്ന സുരേഷിന്റെ അഡ്വക്കേറ്റ് കൃഷ്ണരാജ് വര്‍ഗീയ ഭ്രാന്തനാണെന്ന് വിമര്‍ശിച്ച ഷംസീര്‍, മതന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാവുന്ന ഏറ്റവും വലിയ മുഖമാണ് പിണറായി വിജയന്റേതെന്ന് പ്രശംസിച്ചു.