മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ സന്ദര്‍ശനത്തില്‍ ഒരു ബാഗ് കൊണ്ടുപോകാന്‍ മറന്നിരുന്നുവെന്ന് എം.ശിവശങ്കര്‍. മറന്നുവെച്ച ബാഗില്‍ അതിഥികള്‍ക്കുള്ള ഉപഹാരങ്ങളായിരുന്നുവെന്ന് കസ്റ്റംസിന് നല്‍കിയ മൊഴി പ്രകാരം ശിവശങ്കര്‍ പറയുന്നു. പിന്നീട് ഈ ബാഗ് കോണ്‍സുല്‍ ജനറലിന്റെ സഹായത്തോടെ യുഎഇയില്‍ എത്തിച്ചുവെന്നും ശിവശങ്കര്‍ മൊഴി നല്‍കി. എന്നാല്‍ ബാഗേജ മറന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്.
2016-ലായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ യുഎഇ സന്ദര്‍ശനം നടന്നത്. ഈ സന്ദര്‍ശനത്തിനിടെ കറന്‍സി കടത്തിയിരുന്നുവെന്നും അതിലൊരു ബാഗ് കേരളത്തില്‍ മറന്നുവെച്ചുവെന്നുമാണ് സ്വപ്നയുടെ മൊഴി. കോടതിക്ക് മുമ്പിലും അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലും ഉള്‍പ്പെടെ സ്വപ്ന ഈ വെളിപ്പെടുത്തലാണ് നടത്തിയത്.
എന്നാല്‍ ഇന്നലെ സഭ ചേര്‍ന്നപ്പോള്‍ സ്വപ്നയുടെ മൊഴിയെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. ഇപ്പോള്‍ ശിവശങ്കര്‍ കസ്റ്റംസിന് നല്‍കിയ മൊഴിപ്പകര്‍പ്പ് പുറത്തുവന്നതോടെ മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണെന്നാണ് സൂചിപ്പിക്കുന്നത്.