തൃശ്ശൂര്‍: ഗുരുവായൂരില്‍ കാഞ്ഞാണി റൂട്ടിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരണത്തെ തുടര്‍ന്ന് ഗുരുവായൂര്‍ കെ.എസ്.ആര്.ടി.സി ഡിപ്പോ അടക്കുകയും ഏഴ് ബസ് സര്‍വീസുകള്‍ റദ്ദാക്കുക്കയും ചെയ്തു. ഈ റൂട്ടിൽ 25 ന് യാത്ര ചെയ്ത മുഴുവൻ ആളുകളും ജാഗ്രത പാലിക്കണമെന്നും നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഇദ്ദേഹവുമായി സംമ്പർക്കമുണ്ടായിരുന്ന മൂന്ന് ഡ്രൈവര്‍മാർ നിലവിൽ നിരീക്ഷണത്തിലാണ്
ജൂണ്‍ 15, 22 തീയതികളില്‍ കണ്ടക്ടര്‍ പാലക്കാട് റൂട്ടിലും ജോലി ചെയ്തിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം