Kerala News

ലക്ഷദ്വീപ് ജനതക്കുള്ള കേരള നിയമസഭയുടെ ഐക്യദാര്‍ഢ്യ പ്രമേയം തിങ്കളാഴ്ച പാസാക്കും

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശ സമിതി യോഗമാണ് തീരുമാനമെടുത്തത്. പ്രമേയം അവതരിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.പ്രമേയത്തിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം, പ്രമേയം അവതരിപ്പിക്കുന്നത് ആരെന്ന കാര്യത്തിൽ വ്യക്തത വന്നില്ല.

അതിനിടെ, വിവാദ തീരുമാനങ്ങള്‍ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടം പത്രങ്ങളിൽ പരസ്യവുമായി രംഗത്തെത്തി. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് രാഷ്ട്രീയ കക്ഷികളുടെ തീരുമാനം. കലക്ടറുടെ കോലം കത്തിച്ചതിന് അറസ്റ്റിലായ 12 യൂത്ത് കോണ്‍ഗ്രസുകാര്‍ നിരാഹാര സമരത്തിലാണ്. ദ്വീപ് നിവാസികള്‍ മൂന്നുമണിക്ക് വീടുകളില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!