സംസ്ഥാനത്ത് ജൂണ്‍ ഒന്നിനു തന്നെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തെക്കുപടിഞ്ഞാറന്‍ മാലിദ്വീപിലും ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ഇതിനോടകം മണ്‍സൂണ്‍ മഴ ആരംഭിച്ചിട്ടുണ്ട്. വരുന്ന 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കും.
അതേസമയം കേരളത്തിലും മാഹിയിലും മെയ് 28നും മെയ് 29നും ഇടിയോടു കൂടിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം ഇന്നലെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ 31 വരെ മഴ തുടരും.
അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെക്കുകഴിക്കന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള മധ്യകിഴക്കന്‍ ഭാഗത്തുമാണ് ന്യൂനമര്‍ദ്ദങ്ങളഅ രൂപ്പെട്ടിരിക്കുന്നത്. മെയ് 31 മുതല്‍ ജൂണ്‍ നാലു വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്തെ മത്സ്യബന്ധനം ഒഴിവാക്കണം.