Kerala kerala kerala politics

കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ല; പോളിങ് ശതമാനത്തില്‍ ഉത്കണ്ഠ ഉണ്ടാകേണ്ട കാര്യമില്ല; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സാമാന്യം നല്ല പോളിങ് ശതമാനം തന്നെയാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ശതമാനത്തില്‍ എന്തെങ്കിലും ഉത്കണ്ഠ ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് തോന്നുന്നത്. പാര്‍ട്ടിയുടെ കണക്കുകളൊന്നും കിട്ടിയിട്ടില്ല. അക്കാര്യങ്ങളൊക്കെ നാളെ പറയാമെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നല്ല പോലെ വിജയിക്കും. കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ല. തിരുവനന്തപുരത്തും സാധ്യതയില്ല. തൃശൂരും സാധ്യതയില്ല. അതുകൊണ്ട് അതില്‍ വേറെ പ്രയാസം ഒന്നും ഉണ്ടാകേണ്ട കാര്യമില്ല. ഘടകകക്ഷിയായ സിപിഐ മത്സരിക്കുന്ന തിരുവനന്തപുരത്തും തൃശൂരിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ വിജയസാധ്യതയുണ്ട്. രണ്ടിത്തും ബിജെപി തോല്‍ക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!