Kerala News

ആരും വരാത്തതിൽ പരാതിയില്ല; എല്ലാവരുടെയും സാഹചര്യങ്ങൾ മനസിലാക്കുന്നു; മാമുക്കോയയുടെ മകൻ

അന്തരിച്ച നടൻ മാമുകോയക്ക് മലയാള സിനിമ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്ന വിമർശനങ്ങളിൽ പ്രതികരണവുമായി മാമുക്കോയയുടെ മകൻ മുഹമ്മദ് നിസാർ. സംസ്കാര ചടങ്ങിൽ സിനിമപ്രവർത്തകർ പിതാവിനെ കാണാനെത്താത്തതിൽ പരാതിയില്ലെന്നും എല്ലാവരുടെയും സാഹചര്യം മനസിലാക്കണമെന്നും മകൻ പറഞ്ഞു.

വിദേശത്തുള്ള മോഹൻലാലും മമ്മുട്ടിയും വിളിച്ച് വരാൻ കഴിയാത്തതിന്റെ സാഹചര്യം അറിയിച്ചിരുന്നുവെന്നും അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും നിസാർ പ്രതികരിച്ചു .
മാമുക്കോയയുടെ മരണ സമയത്തെ മലയാള സിനിമയിലെ സഹപ്രവർത്തകരുടെ അസാന്നിധ്യം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കാണിടയാക്കിയത്.

‘ആരും വരാത്തതിൽ എനിക്ക് പരാതിയില്ല. ആരും മനപ്പൂർവ്വം വരാഞ്ഞത് അല്ല. അത് എന്തെങ്കിലും ദേഷ്യം കൊണ്ടും ആണെന്ന് എനിക്ക് തോന്നുന്നില്ല. എല്ലാവർക്കും അവരുടേതായ പലതിരക്കുകളാണ്. മമ്മൂട്ടിയും, മോഹൻലാലും, ദിലീപും എല്ലാവരും വിളിച്ചിരുന്നു. അല്ലെങ്കിലും വരുന്നതിലും പോകുന്നതിലും വലിയ കാര്യമൊന്നുമില്ല പ്രാർത്ഥിച്ചാൽ മതിയല്ലോ. വിനോദ് കോവൂര്, ജോജു, ഇർഷാദ്, ഇടവേള ബാബു എന്നിവരെല്ലാവരും വന്നിരുന്നു. എങ്കിലും മറ്റ് ആരും വരാത്തതിൽ എനിക്ക് പരാതി ഒന്നുമില്ല. അവരെല്ലാം എന്റെ സുഹൃത്തുക്കൾ തന്നെയായിരിക്കും. ഇന്നസെന്റും എന്റെ ഉപ്പയും വളരെ നല്ല കൂട്ടുകെട്ടായിരുന്നു’. നിസാർ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!