അരിക്കൊമ്പനെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് മിഷൻ അരികൊമ്പന്റെ ഇന്നത്തെ ദൗത്യം അവാനിപ്പിച്ചു. കാലാവസ്ഥയും സാങ്കേതിക കാരണവും കൊണ്ടാണ് മിഷൻ അവസാനിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
വിഷയത്തിൽ നാട്ടുകാർ വനം വകുപ്പിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നിരീക്ഷണത്തിൽ ആണെന്ന് പറഞ്ഞ ആന പെട്ടെന്ന് എവിടെ പോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കൃത്യമായി നിരീക്ഷിച്ചിട്ടും എന്ത് കൊണ്ട് ആനയെ പിടിക്കാൻ സാധിച്ചില്ല എന്ന് കോടതിയും ചോദിച്ചു.
അതെ സമയം മിഷൻ അരിക്കൊമ്പൻ നാളെ തുടരുമോ എന്ന തീരുമാനം വൈകുന്നേരം അറിയിക്കും.