National News

രാഹുൽ ഗാന്ധിക്ക് വധഭീഷണി: 60 കാരൻ അറസ്റ്റിൽ

ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിക്ക് വധഭീഷണി കത്തയച്ചയാൾ അറസ്റ്റിൽ. 60 കാരൻ ഐഷിലാൽ ജാം എന്ന ദയാസിംഗാണ് പോലീസ് പിടിയിലായത്. അതേസമയം കത്തയച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ക്രൈംബ്രാഞ്ച്) നിമിഷ് അഗർവാൾ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം. യാത്ര മധ്യപ്രദേശിലെ ഇൻഡോറിൽ പ്രവേശിച്ചയുടൻ രാഹുൽ ഗാന്ധിക്ക് നേരെ ബോംബെറിയുമെന്ന് കത്ത് അയച്ചയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇൻഡോറിലെ ഒരു മധുരപലഹാരക്കടയ്ക്ക് പുറത്ത് നിന്നാണ് കത്ത് കണ്ടെത്തിയത്.

പിന്നാലെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 507 വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ഐഷിലാൽ ജാം ട്രെയിനിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടർന്ന് ദേശീയ സുരക്ഷാ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!