18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ ഒഴിവാക്കി സൗദി. നേരത്തെ ചാട്ടയടി ശിക്ഷ നിരോധിചിരുന്നു ഇതിനു പിന്നാലെയാണ് പുതിയ ഉത്തരവ് . 18 വയസ്സിന് താഴെയുള്ളവര്‍ നടത്തുന്ന കുറ്റ കൃത്യങ്ങള്‍ക്ക് ഇനി രാജ്യത്ത് തടവുശിക്ഷ നൽകാനാണ് തീരുമാനം. ജുവനൈല്‍ ഹോമുകളിൽ ഇത്തരം കുറ്റക്കാർക്ക് 10 വർഷം വരെ തടവ് ശിക്ഷ നൽകാനാണ് പുതിയ ഭേദഗതിയിലൂടെ അധികൃതരുടെ തീരുമാനം.
നിലവിൽ പ്രധാന രണ്ടു ഇളവുകൾ പ്രഖ്യാപിച്ച സഹചര്യത്തിൽ ഇതിനു പകരം വിവിധ കേസുകളില്‍ ചാട്ടയടി ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് പിഴയോ തടവോ രണ്ടും ഒന്നിച്ചോ ആയിരിക്കും നൽകുക . വിവിധ മനുഷ്യാവകാശ സംഘടനകള്‍ തീരുമാനം സ്വാഗതം ചെയ്തു.