കോഴിക്കോട് താലൂക്കില്‍ നീലേശ്വരം തോട്ടത്തിന്‍കടവ് പുഴപ്പാലിയില് കുറ്റിക്കാടുകള്‍ക്ക് സമീപം ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 100 ലിറ്റര്‍ വാഷ് കുന്ദമംഗലം എക്സൈസ് റേഞ്ചിലെ പ്രിവന്ര്റീവ് ഒഫീസര്‍ വി.പി.ശിവദാസനും പാര്‍ട്ടിയും റെയ്ഡില്‍ കണ്ടെടുത്തു. പുഴക്കരയില്‍ രണ്ട് ബാരലുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു വാഷ് ഉണ്ടായിരുന്നത്. പാര്‍ട്ടിയില്‍ സിവില്‍ എക്സൈസ് ഒഫീസര്‍മാരായ നിഷാന്ത്.എം.കെ ,അഖില്‍.വി , വനിത സിവില്‍ എക്സൈസ് ഒഫീസറായ ലതമോള്‍.കെ.എസ് , എക്സൈസ് ഡ്രൈവര്‍ കെ.ജെ എഡിസണ് എന്നിവരും പങ്കെടുത്തു.