കുന്ദമംഗലം: കാറില്‍ കടത്താന്‍ ശ്രമിച്ച 28 ഗ്രാം എംഡിഎംഎ പിടികൂടി; സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍. കോഴിക്കോട് വെള്ളലശ്ശേരി തെക്കേതറ മണ്ണില്‍ വീട്ടില്‍ അഷ്‌റഫ് മകന്‍ മുഹമ്മദ് അനസ് (27), കാസര്‍ഗോഡ് തളങ്ങര വില്ലേജില്‍ അയിഷ മന്‍സില്‍ വീട്ടില്‍ മുഹമ്മദ് മുനീര്‍ മകന്‍ മുഹമ്മദ് മുഷീര്‍ എന്നിവരാണ് പിടിയില്‍ ആയത്. KL 55 U 3437 i20 കാറും പിടികൂടി.
കുന്ദമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രമേഷ് പി ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പാര്‍ട്ടിയില്‍ പ്രിവെന്റിവ് ഓഫീസര്‍ മാര്‍ ആയ പ്രതീഷ് ചന്ദ്രന്‍, വസന്തന്‍, സിവില്‍ എകസൈസ് ഓഫീസര്‍ മരായ അജിത്ത്,അര്‍ജുന്‍ വൈശാഖ്, ധനിഷ് കുമാര്‍, വുമന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രിജി,എക്‌സൈസ് ഡ്രൈവര്‍ പ്രജീഷ് ഒ ടി എന്നിവര്‍ പങ്കെടുത്തു.