Kerala News

വേനലവധിയിൽ വേണ്ട; എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം വിലക്കി സംസ്ഥാനബാലാവകാശ കമ്മീഷന്‍

വേനലവധി നഷ്ട്ടപെടുത്തിയുള്ള എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷാ പരിശീലനം വിലക്കി സംസ്ഥാനബാലാവകാശ കമ്മീഷന്‍. കുട്ടികളെ കൊടും ചൂട് ബാധിക്കാതിരിക്കാൻ പരീക്ഷകൾ രാവിലെ മുതൽ വൈകുന്നേരം വരെ നടത്താനും കമ്മീഷൻ ഉത്തരവിട്ടു. ഇത് കൂടാതെ, പരീക്ഷ എഴുതുന്ന
കുട്ടികള്‍ക്ക് ഉച്ചഭക്ഷണവും തിളപ്പിച്ചാറിയ വെളളവും ലഭ്യമാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 20-നാണ് എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍

അവധിക്കാലത്തെ പരീക്ഷ കാരണം കുട്ടികൾക്ക് അവധി ആസ്വദിക്കാൻ കഴിയുന്നില്ലെന്ന പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

സ്വകാര്യ സ്ഥാപനങ്ങളുടെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ക്കായുള്ള പ്രത്യേക പരിശീലനം നിര്‍ത്തലാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

രാവിലെയും, രാത്രിയും, അവധിദിവസം പോലും കുട്ടികള്‍ പരിശീലനക്ലാസില്‍ പോകേണ്ട അവസ്ഥയാണ് നിലവിലെന്നും ബാലാവകാശകമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത് കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് വഴിവെയ്ക്കുന്നതായും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി. മനോജ്കുമാര്‍, അംഗങ്ങളായ സി.വിജയകുമാര്‍, ശ്യാമളാദേവി പി.പി എന്നിവരുടെ ഫുള്‍ ബഞ്ചാണ് ഉത്തരവിട്ടത്. ഉത്തരവിന്മേല്‍ സ്വീകരിച്ച നടപടി 30 ദിവസത്തിനകം ലഭ്യമാക്കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!