Local

വികസന മാതൃകയ്ക്ക് പുതു ചരിത്രം രചിച്ച അഡ്വ: പി.ടി.എറഹീമിന്റെ രണ്ടാംഘട്ട പര്യടനം തുടരുന്നു

വികസന മാതൃകയ്ക്ക് പുതു ചരിത്രം രചിച്ച അഡ്വ: പി.ടി.എറഹീമിന്റെ രണ്ടാംഘട്ട പര്യടനം തുടരുന്നു

കുന്ദമംഗലം : എൽ.ഡി.എഫ് കുന്ദമംഗലം മണ്ഡലം സ്ഥാനാർത്ഥി അഡ്വ: പി.ടി.എ റഹീമിന്റെ രണ്ടാം ഘട്ട മണ്ഡല പര്യടനം മൂന്നാം ദിനം മുഴാപ്പാലത്ത് നിന്ന് ആരംഭിച്ചു. ജനസഞ്ചയം ഒഴുകിയെത്തുന്ന കാഴ്ചയാണ് ഓരോ സ്വീകരണ കേന്ദ്രത്തിലുമുണ്ടായത്. കുന്ദമംഗലം മണ്ഡലത്തിന്റെ മുഖഛായ മാറ്റിയ വികസന നായകനുള്ള അംഗീകാരം കൂടിയായിരുന്നു സ്വീകരണ കേന്ദ്രങ്ങളിലെ ജനക്കൂട്ടം .
വിവിധയിനം പച്ചക്കറികൾ നിറച്ച കൂട നൽകിയാണ് കൊടശ്ശേരി താഴത്തെ വോട്ടർമാർ സ്വീകരിച്ചത്.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ
കെ. ബൈജു. കെ തങ്കമണി , അജയ് എ.സി, എൻ മനോജ് കുമാർ , പി. ഷിജിത്ത്, കെ.എം. ഗണേശൻ , എം.ബാലസുബ്രഹ്മണ്യൻ , എന്നിവർ സംസാരിച്ചു.
മണ്ഡലം കൺവീനർ പി.കെ.പ്രേമനാഥ്, ഇ.വിനോദ് കുമാർ , ചൂലൂർ നാരായണൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!